Cover StoryFrom the EditorNationalNews

സത്യം തുറന്നു പറയുക തന്നെ ചെയ്യും,തെരഞ്ഞെടുപ്പിൽ ഉ‍ഴപ്പിയവരെ കണ്ടെത്തും,വിട്ടുവീ‍ഴ്ചയില്ലാതെ പ്രിയങ്ക ഗാന്ധി

തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട പ്രശ്നങ്ങൾ എണ്ണി എണ്ണി പറഞ്ഞ് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.റായ്ബറേലിയിൽ കോൺഗ്രസ് അധ്യക്ഷക്കൊപ്പം എത്തിയ പ്രിയങ്ക റാലിക്കിടെയാണ് പ്രതിസന്ധികൾ വെളിപ്പെടുത്തിയത്.

“പ്രത്യേകിച്ചൊന്നും പറയാനില്ല.പക്ഷെ എന്നോട് പ്രസംഗിക്കാൻ ആവശ്യപ്പെട്ടു.അപ്പോൾ ഞാൻ സത്യം തുറന്നു പറയാൻ നിർബന്ധിതയാണ്.തെരഞ്ഞെടുപ്പിൽ റായ്ബറേലിയിലെ നമ്മുടെ വിജയം സോണിയ ഗാന്ധിയുടെ പ്രവർത്തനവും റായ്ബറേലിയിലെ വോട്ടർമാരുടെ ആത്മാർത്ഥതയും കൊണ്ടുണ്ടായതാണ്.ആരൊക്കെ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ടെന്ന് എല്ലാവർക്കും അറിയാം.തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഉ‍ഴപ്പിയവരെ കണ്ടെത്തുക തന്നെ ചെയ്യും.”പ്രിയങ്ക വ്യക്തമാക്കി.

രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തുടരുകയാണെങ്കിൽ കോൺഗ്രസ് വർക്കിംഗ് പ്രസിഡണ്ടിനെ നിയമിക്കുമെന്നും പരിഗണിക്കപ്പെടുന്ന നാല് പേരിൽ പ്രിയങ്ക ഗാന്ധിയുമുണ്ടെന്നും വാർത്തകൾ ഉണ്ടായിരുന്നു.അതേസമയം,പ്രിയങ്ക കോൺഗ്രസിന്‍റെ ഉത്തർപ്രദേശിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയകണമെന്ന ആവശ്യം പാർട്ടി പ്രവർത്തകർ മുന്നോട്ടുവെയ്ക്കുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close