Cover StoryFrom the EditorNationalNews

കോൺഗ്രസ് മുഖ്യമന്ത്രിമാർക്കായി വിരുന്ന് സംഘടിപ്പിച്ച് കമൽനാഥ്,കമൽനാഥ് ലക്ഷ്യമിടുന്നത് എന്താണ്?

ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രാജി സന്നദ്ധത അറിയിച്ചതിന്‍റെ അലയൊലികൾ കോൺഗ്രസിൽ ഇനിയും അടങ്ങിയിട്ടില്ല.രാജി സന്നദ്ധത അറിയിക്കും മുന്നെ രാഹുൽ ഗാന്ധി മൂന്ന് മുതിർന്ന കോൺഗ്രസ് നേതാക്കളെ പേരെടുത്തു പറഞ്ഞ് വിമർശിച്ചിരുന്നു.മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്,രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്,മുൻ ധനമന്ത്രി പി ചിദംബരം എന്നിവർക്കെതിരെയായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം.

ഇതേതുടർന്ന് ഹൈക്കമാണ്ടുമായി കമൽനാഥ് നല്ല ബന്ധത്തിൽ അല്ലെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.പ്രവർത്തക സമിതി യോഗത്തിന് ശേഷം രാഹുൽ ഗാന്ധിയെ കാണാൻ കമൽനാഥ് ശ്രമിച്ചെങ്കിലും രാഹുൽ വ‍ഴങ്ങിയില്ല.ഈ സാഹചര്യത്തിൽ കോൺഗ്രസ് മുഖ്യമന്ത്രിമാർക്കായി കമൽനാഥ് സംഘടിപ്പിക്കുന്ന വിരുന്നിനെ സംശയദൃഷ്ടിയോടെയാണ് ദോഷൈകദൃക്കുകൾ നോക്കിക്കാണുന്നത്.

ഈ മാസം 15ന് നീതി ആയോഗ് യോഗത്തിനായി മുഖ്യമന്ത്രിമാർ ഡൽഹിയിൽ എത്തുന്നുണ്ട്.ഇതിന്‍റെ മുന്നോടിയായാണ് പഞ്ചാബ്,രാജസ്ഥാൻ,ഛത്തിസ്ഗഢ്,പുതുച്ചേരി മുഖ്യമന്ത്രിമാർക്ക് കമൽനാഥ് വിരുന്ന് സംഘടിപ്പിക്കുന്നത്.

രാഹുൽ ഗാന്ധിയെ കാണാൻ ശ്രമിച്ചതിന് പിന്നാലെ കമൽനാഥ് പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കണ്ടിരുന്നു.മകൻ നകുലിനേയും കമൽനാഥ് കൂടെക്കൂട്ടിയിരുന്നു.മുഖ്യമന്ത്രി എന്ന നിലയിൽ കമൽനാഥിന് പ്രധാനമന്ത്രിയെ കാണാം.എന്നാൽ മകനെ കൂടെക്കൂട്ടിയത് എന്തിനാണെന്നാണ് വിമർശകരുടെ ചോദ്യം.മകന്‍റെ ജയത്തിനായി പ്രവർത്തിക്കുന്നതിനിടയിൽ കമൽനാഥ് പാർട്ടിയുടെ പ്രചാരണ രംഗത്ത് വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ലെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close