Cover StoryFrom the EditorNationalNews

പശ്ചിമബംഗാൾ സർക്കാരിനെ പിരിച്ചുവിടില്ല,സാഹചര്യം മമത അനുകൂലമാക്കുമോ എന്ന് ഭയം


അക്രമങ്ങളെ തുടർന്ന് കലുഷിതമായ പശ്ചിമ ബംഗാളിൽ മോഡി സർക്കാർ രാഷ്ട്രപതി ഭരണം കൊണ്ടു വരില്ലെന്ന് സൂചന.ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയാൽ മമത ബാനർജി അത് തനിക്കനുകൂലമായി രാഷ്ട്രീയമായി ഉപയോഗിക്കുമോയെന്ന് കേന്ദ്ര സർക്കാർ ആശങ്കപ്പെടുന്നു.

“പശ്ചിമ ബംഗാളിൽ രാഷ്ട്രപതി ഭരണം കൊണ്ടുവരാൻ ഞങ്ങൾ താത്പര്യപ്പെടുന്നില്ല.എന്നാൽ അവിടെ അക്രമങ്ങൾ അവസാനിക്കണം.ബംഗാളിൽ ആകെ പ്രശ്നമാണ് .”മുക്താർ അബ്ബാസ് നഖ്വി ദ പ്രിന്‍റിനേട് പറഞ്ഞു.

“രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയാൽ അത് മമത ബാനർജിക്ക് ഗുണമാകും.സ്വയം ഇരയായി മമത തന്നെ വോട്ടർമാർക്ക് മുന്നിൽ അവതരിപ്പിക്കും.”പേര് വെളിപ്പെടുത്താൻ താത്പര്യപ്പെടാത്ത ഒരു മുതിർന്ന ബിജെപി നേതാവ് വ്യക്തമാക്കി.

എന്നാൽ പശ്ചിമബംഗാളിൽ മമതയെ തളയ്ക്കാൻ രാഷ്ട്രപതി ഭരണം കൊണ്ടു വരുന്നതിൽ തെറ്റില്ലെന്ന് ഒരു വിഭാഗം ചിന്തിക്കുന്നുണ്ട്.”ബിജെപി പ്രവർത്തകരുടെ കൊലപാതകത്തിൽ മുഖ്യമന്ത്രി കണ്ണടക്കുകയാണ്.സംസ്ഥാനത്ത് വലിയ കലാപമാണ് നടക്കുന്നത്.അടിയന്തിര സാഹചര്യമാണ് അവിടുളളത്.സർക്കാരിനെതിരെ നടപടി വേണമെന്ന് ബിജെപി സംസ്ഥാന നേതൃത്വം ആവശ്യപ്പെടുന്നുണ്ട്.വലിയ സമരത്തിലാണ് അവിടുത്തെ പ്രവർത്തകർ.ആഭ്യന്തര മന്ത്രിയെ സംസ്ഥാന ബിജെപി നേതൃത്വം ഇക്കാര്യം അറിയിച്ചിട്ടുമുണ്ട്.”ഒരു നേതാവ് വെളിപ്പെടുത്തി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close