Cover StoryFrom the EditorNationalNews

“പ്രിയങ്ക ഗാന്ധി യുപിയിൽ കോൺഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാവണം”,പ്രവർത്തകരുടെ കൂട്ടായ ആവശ്യം

എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉത്തർപ്രദേശിൽ കോൺഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാവണമെന്ന് പാർട്ടി പ്രവർത്തരുടെ ആവശ്യം.റായ്ബറേലിയിൽ വിളിച്ചുചേർത്ത യോഗത്തിൽ പ്രിയങ്കയോടു തന്നെ കോൺഗ്രസ് പ്രവർത്തകർ ഈ ആവശ്യം ഉന്നയിച്ചു.

കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം ദുർബലമായ സംഘടനാ സംവിധാനമാണെന്ന് പ്രവർത്തകർ ചൂണ്ടിക്കാട്ടി.ഭാവിയിൽ കോൺഗ്രസ് ഒറ്റയ്ക്കു തന്നെ നീങ്ങണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു.

“വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലും അസംബ്ലി തെരഞ്ഞെടുപ്പിലും പാർട്ടിയെ ശക്തിപ്പെടുത്താൻ ഉതകും വിധം പ്രവർത്തിക്കാൻ ഞങ്ങൾ പ്രിയങ്ക ഗാന്ധിയോട് അഭ്യർത്ഥിച്ചു.ബിജെപി നേരിടാൻ പ്രിയങ്ക മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകണമെന്ന ആവശ്യവും ഞങ്ങൾ മുന്നോട്ടുവെച്ചു.ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി സഖ്യമുണ്ടാക്കാതെ കോൺഗ്രസ് ഒറ്റയ്ക്കു മത്സരിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെട്ടു.”മുൻ വാരാണസി എംപി രാജേഷ് മിശ്ര മാധ്യമങ്ങളോട് പറഞ്ഞു.

“ദുർബലമായ സംഘടനാ സംവിധാനമാണ് പാർട്ടിക്ക് ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായത്.ഇത് മറി കടക്കാൻ ബൂത്ത് തലം മുതൽ പാർട്ടിയെ ശക്തിപ്പെടുത്താൻ തീരുമാനിച്ചു.പ്രിയങ്ക ഗാന്ധി ജനങ്ങളിലേക്ക് ഇറങ്ങിയാൽ പിന്നെ ഞങ്ങൾക്ക് പരാജയമുണ്ടാകില്ല.”രാജേഷ് മിശ്ര കൂട്ടിച്ചേർത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close