Cover StoryFrom the EditorNationalNews

മധ്യപ്രദേശ് സർക്കാരിനെ പുറത്താക്കാനുളള ബിജെപി നീക്കങ്ങളെ ചെറുക്കാൻ കോൺഗ്രസ്,എസ്പിയും ബിഎസ്പിയും മന്ത്രിസഭയിലേക്ക്

മധ്യപ്രദേശ് സർക്കാരിനെ സുരക്ഷിതമാക്കാൻ കോൺഗ്രസിന്‍റെ നിർണായക നീക്കം.പുറത്തുനിന്ന് പിന്തുണക്കുന്നവരെ മന്ത്രിസഭയുടെ ഭാഗമാക്കി പിന്തുണ ഉറപ്പുവരുത്താനാണ് തീരുമാനം.

ബിഎസ്പി,എസ്പി പാർട്ടികൾക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകും.ഒന്നോ രണ്ടോ സ്വതന്ത്രന്മാരെ കൂടി മന്ത്രിമാരാക്കും.ബജറ്റ് സമ്മേളനത്തിന് ശേഷം അ‍ഴിച്ചു പണിയുണ്ടാകുമെന്നാണ് സൂചന.

ജൂലൈ 8 മുതൽ 26 വരെയാണ് സമ്മേളനം.ഇതിനു ശേഷമാവും അ‍ഴിച്ചുപണിയെന്ന് കോൺഗ്രസ് മീഡിയ സെല്ലിന്‍റെ ചുമതലയുളള ശോഭ ഓജ പറഞ്ഞു.ബിഎസ്പിക്ക് രണ്ടും എസ്പിക്ക് ഒരു അംഗവുമാണ് മധ്യപ്രദേശ് നിയമസഭയിൽ ഉളളത്.

15 വർഷത്തിന് ശേഷം 2018 ഡിസംബറിലാണ് കോൺഗ്രസ് മധ്യപ്രദേശിൽ അധികാരത്തിൽ വരുന്നത്.എന്നാൽ നിയമസഭയിൽ കേവല ഭൂരിപക്ഷം ഉണ്ടായിരുന്നില്ല.തുടർന്ന് നാല് സ്വതന്ത്രർ,2 ബിഎസ്പി,ഒരു എസ്പി എംഎൽഎമാരുടെ പിന്തുണയോടെയാണ് കോൺഗ്രസ് സർക്കാർ രൂപവത്കരിച്ച് മുന്നോട്ടു കൊണ്ടു പോകുന്നത്.പുറമെ നിന്ന് പിന്തുണക്കുന്നവരെ സർക്കാരിന്‍റെ ഭാഗമാക്കി ശക്തിപ്പെടുത്താനാണ് കോൺഗ്രസ് ഉദ്ദേശം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close