Cover StoryFrom the EditorNationalNews

രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായി തുടരും

രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായി തുടരുമെന്ന് എഐസിസി പ്രഖ്യാപിച്ചു.ആ‍ഴ്ചകൾ നീണ്ട അനിശ്ചിതത്വത്തിന് വിരാമമിട്ടാണ് പ്രഖ്യാപനം.എകെ ആന്‍റണി അധ്യക്ഷനായ കോർ കമ്മിറ്റിയുടെ യോഗത്തിന് ശേഷമാണ് പ്രഖ്യാപനം.

“കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ്.അദ്ദേഹം ഇനിയും തുടരും.”യോഗത്തിന് ശേഷം കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പ്രഖ്യാപിച്ചു.രാഹുൽ ഗാന്ധി അല്ലാതെ മറ്റൊരു അധ്യക്ഷനെ കോൺഗ്രസിന് ഇപ്പോൾ ആലോചിക്കാൻ പോലും വയ്യെന്ന് എകെ ആന്‍റണി പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് മുതിർന്ന നേതാക്കളെ പേരെടുത്തു പറഞ്ഞ് വിമർശിച്ചാണ് രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നുളള തന്‍റെ രാജിസന്നദ്ധത അറിയിച്ചത്.എന്നാൽ രാജി സ്വീകരിക്കാൻ പാർട്ടി തയ്യാറായില്ല.രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും തത്സ്ഥാനങ്ങളിൽ തുടരണമെന്നായിരുന്നു പാർട്ടിയുടെ മുതിർന്ന നേതാക്കളുടെ നിലപാട്.

ലോക്സഭയിലും രാജ്യസഭയിലും ആര് നയിക്കണമെന്ന് പാർലമെന്‍ററി പാർട്ടി അധ്യക്ഷ സോണിയാഗാന്ധി തീരുമാനിക്കും.സോണിയ ഗാന്ധിയെ സിപിപി അധ്യക്ഷയായി ജൂൺ ഒന്നിന് തെരഞ്ഞെടുത്തിരുന്നു.

മഹാരാഷ്ട്ര,ജമ്മു കാശ്മീർ,ജാർഖണ്ഡ്,ഹരിയാന നിയമസഭകളിലേക്ക് നടക്കാനുളള തെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങൾ കോർ കമ്മിറ്റി ചർച്ച ചെയ്തു.ഇക്കാര്യം ചർച്ച ചെയ്യാൻ എഐസിസി ജനറൽ സെക്രട്ടറിമാരുടേയും പിസിസി,സിഎൽപി അധ്യക്ഷന്മാരുടേയും യോഗം ഉടൻ ചേരും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close