Cover StoryLifeMovies

നടി ശരണ്യയുടെ ശസ്ത്രക്രിയ കഴിഞ്ഞു, പ്രതീക്ഷയിൽ കലാകേരളം

ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയ താരമാണ് ശരണ്യ ശശി. സിനിമയിൽ ചെറിയ വേഷങ്ങളും നടി ചെയ്തിരുന്നു സീരിയലിൽ സജീവമായി നിലനിൽക്കെ ആണ് താരം പൊടുന്നനെ അപ്രത്യക്ഷയാവുന്നത്. അതിന് പിന്നാലെ താരം ട്യൂമർ ബാധിച്ച് ചികിത്സയിൽ ആണെന്ന വാർത്തയുമെത്തി.

ശരണ്യ ഏഴാമത്തെ ശസ്ത്രക്രിയക്ക് ഒരുങ്ങുന്നു എന്നായിരുന്നു വാർത്ത. ഞെട്ടലോടെയാണ് പ്രേക്ഷകർ ഈ വാർത്ത കേട്ടത്. എന്തായാലും താരത്തിന്റെ ശസ്ത്രക്രിയ കഴിഞ്ഞു എന്ന വാർത്തയാണ് ഇപ്പോൾ ലഭിക്കുന്നത്.

ആശുപത്രിയിൽ കൊണ്ടു പോകുമ്പോൾ ശരണ്യയുടെ തലയുടെ വലതുഭാഗം പൂര്ണമായും തളർന്ന രീതിയിൽ ആയിരുന്നു. തലച്ചോറിനോട് ചേർന്ന ഭാഗത്താണ് ട്യൂമർ ഉണ്ടായിരുന്നത്. ഇത് എടുത്തു മാറ്റിയതോടെ കാര്യമായ വ്യത്യാസമാണ് പ്രതീക്ഷിക്കുന്നത്.

20 വയസിനും 27 വയസിനുമിടെ ആറു വർഷം കൊണ്ട് ഏഴ് ഓപ്പറേഷനിലൂടെയാണ് ശരണ്യ കടന്നു പോയത്. മലയാളം -തമിഴ് -തെലുങ്ക് സീരിയലുകളിൽ ജ്വലിച്ചു നിൽക്കെയാണ് ശരണ്യയെ രോഗം പിടികൂടുന്നത്. ചോട്ടാ മുംബൈ, തലപ്പാവ്, ബോംബെ മാർച്ച്‌ 12, ചാക്കോ രണ്ടാമൻ, ആൻ മരിയ കലിപ്പിലാണ് തുടങ്ങി നിരവധി സിനിമകളിൽ ശരണ്യ അഭിനയിച്ചിട്ടുണ്ട്

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close