Cover StoryFrom the EditorNationalNews

കോൺഗ്രസിന് വർക്കിംഗ് പ്രസിഡണ്ട് ഉണ്ടായേക്കും,സാധ്യത ഈ നാലു പേരിൽ ഒരാൾക്ക്

രാഹുൽ ഗാന്ധി നേതാക്കളുടേയും അണികളുടേയും സമ്മർദ്ദത്തിന് വ‍ഴങ്ങി കോൺഗ്രസ് അധ്യക്ഷ പദവിയിൽ തുടരാൻ തീരുമാനിച്ചാൽ കോൺഗ്രസിന് വർക്കിംഗ് പ്രസിഡണ്ടുണ്ടായേക്കുമെന്ന് സൂചന.രാഹുൽ ഗാന്ധിയുടെ പ്രവർത്തനഭാരം കുറയ്ക്കുകയാണ് ലക്ഷ്യം.

വർക്കിംഗ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ഏറ്റവുമധികം പറഞ്ഞു കേൾക്കുന്ന പേര് രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിന്‍റേതാണ്.തലസ്ഥാന നഗരിയിലെ പ്രവർത്തന പരിചയവും ഗാന്ധി കുടുംബവുമായുളള അടുപ്പവും സച്ചിനെ ഈ പോസ്റ്റിലേക്കുളള പ്രഥമ പരിഗണനീയ വ്യക്തിയാക്കുന്നു.2013 ൽ രാജസ്ഥാനിൽ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ വിട്ട സച്ചിൻ പൈലറ്റ് സംസ്ഥാനത്ത് കോൺഗ്രസ് സർക്കാരുണ്ടാക്കിയതിനു ശേഷമാണ് വിശ്രമിച്ചത്.യഥാർത്ഥത്തിൽ 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥി സച്ചിൻ പൈലറ്റായിരുന്നു.രാഹുൽ ഗാന്ധിയുടെ കണ്ണും കാതും സച്ചിൻ പൈലറ്റാണെന്ന് പറയുന്നവരുണ്ട്.

അടുത്തതായി പറഞ്ഞു കേൾക്കുന്ന പേര് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്‍റേതാണ്.ഗെഹ്ലോട്ടിനോളം ഗാന്ധി കുടുംബവുമായി സ്നേഹ ബന്ധം പുലർത്തുന്ന നേതാവ് ചുരുക്കമാണ്.പ്രദേശിക തലത്തിൽ ഉയർന്നു നിൽക്കുന്ന നേതാക്കൾക്കിടയിൽ ഗെഹ്ലോട്ട് ജനസമ്മതനാണ്.ക്യാപ്റ്റൻ അമരീന്ദർ സിംഗ്.കമൽനാഥ്,അശോക് ചവാൻ എന്നിവരൊക്കെ ഗെഹ്ലോട്ടിന്‍റെ പാരമ്പര്യത്തെ ബഹുമാനിക്കുന്നവരാണ്.

2017ൽ ഗുജറാത്തിന്‍റെ ചുമതലയുളള ഗെഹ്ലോട്ട് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ അക്ഷരാർത്ഥത്തിൽ വിറപ്പിച്ചു.ഗെഹ്ലോട്ടിനെ ഡൽഹിയിലേക്ക് കൊണ്ടു വന്നാൽ കോൺഗ്രസിന് രണ്ട് ഗുണമുണ്ട്.ഒന്ന് പരിണിത പ്രജ്ഞനായ ഒരു രാഷ്ട്രീയ നേതാവിനെ ദേശീയടിസ്ഥാനത്തിൽ ലഭിക്കും.രണ്ട് രാജസ്ഥാനിലെ ആഭ്യന്തര കലഹത്തിന് സ്ഥായിയായ പരിഹാരമാകും.

ജ്യോതിരാദിത്യ സിന്ധ്യയാണ് പട്ടികയിലെ മൂന്നാമൻ.രാഹുൽ ഗാന്ധിയുമായി അടുത്ത ബന്ധം ഇദ്ദേഹത്തിനുമുണ്ട്.പശ്ചിമ യുപിയുടെ ചുമതലയുളള എഐസിസി ജനറൽ സെക്രട്ടറിയായി ജ്യോതിരാദിത്യ സിന്ധ്യയെ രാഹുൽ ഗാന്ധി പ്രത്യേക താത്പര്യമെടുത്ത് നിയമിച്ചതാണ്.മധ്യപ്രദേശിലെ ആഭ്യന്തര കലഹത്തിന് മരുന്ന് കൂടിയാകും ജ്യോതിരാദിത്യ സിന്ധ്യയുടെ നിയമനം.

നാലാമതായി പരിഗണിക്കപ്പെടുന്നയാൾ സാക്ഷാൽ പ്രിയങ്ക ഗാന്ധിയാണ്.എല്ലാ നേതാക്കളോടും മെച്ചപ്പെട്ട ബന്ധം പുലർത്തുന്ന നേതാവാണ് പ്രിയങ്ക.ജനക്കൂട്ടത്തെ ആഘർഷിക്കാൻ ക‍ഴിയുന്നതും അണികളുടെ ആവേശമാകാൻ ക‍ഴിയുന്നതും പ്രിയങ്കയെ മറ്റു നേതാക്കളിൽ നിന്ന് വേറിട്ട് നിർത്തുന്നു.എന്നാൽ ഗാന്ധി കുടുംബത്തിലെ രണ്ടു പേർ കോൺഗ്രസിലെ ഒന്നും രണ്ടും സ്ഥാനക്കാരായി വരുന്നതിനെ രാഹുൽ ഗാന്ധി പിന്തുണക്കുമോയെന്ന് വ്യക്തമല്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close