Cover StoryFrom the EditorNationalNews

വൻ ജനമുന്നേറ്റത്തിനായി രാഹുൽ ഗാന്ധി, ഭാരത യാത്ര ഉണ്ടായേക്കും

മഹാത്മാ ഗാന്ധി മുതൽ ഇങ്ങു ജഗൻമോഹൻ റെഡ്‌ഡി വരെ പരീക്ഷിച്ച് വിജയിച്ച പദയാത്രയിലൂടെ ജനങ്ങളിലേക്ക് എന്ന ആശയം കോൺഗ്രസ്‌ അധ്യക്ഷൻ രാഹുൽ ഗാന്ധിയും ഏറ്റെടുക്കുന്നു. ജനങ്ങളുടെ പ്രശ്നം അറിയാൻ ജനങ്ങളിലേക്ക് എന്നതാണ് ലക്ഷ്യം.

രാജ്യത്തിന്റെ വിവിധ മേഖലകളിൽ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നം അനുഭവിച്ചറിയാൻ രാഹുൽ ഗാന്ധി ഭാരത യാത്രക്ക് തയ്യാറെടുക്കുകയാണെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. കോൺഗ്രസ്‌ വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോർട്ട്‌.

ഗ്രാമീണ മേഖലകളിലേക്ക് ഇറങ്ങിച്ചെല്ലുകയാണ് രാഹുൽ ഗാന്ധിയുടെ ലക്ഷ്യം. കാറിലും പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചും കാൽനടയായും ആയിരിക്കും രാഹുലിന്റെ സഞ്ചാരം. ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിയുടെ യാത്ര ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ്‌ വിലയിരുത്തൽ.

തെരഞ്ഞെടുപ്പ് തോൽവി കനത്ത ആഘാതമാണ് കോൺഗ്രസിന് ഉണ്ടാക്കിയിരിക്കുന്നത്. പല സംസ്ഥാനങ്ങളിലും നേതാക്കളും അണികളും കൂറുമാറുകയാണ്. അധ്യക്ഷ പദവിയിൽ നിന്ന് ഒഴിയുകയാണെന്ന രാഹുൽ ഗാന്ധിയുടെ നിലപാടിലും തീരുമാനം ആയിട്ടില്ല. ഈ വിഷയങ്ങൾക്ക് പരിഹാരം ഉണ്ടാക്കിയതിന് ശേഷമേ ഭാരത യാത്ര ഉണ്ടാകൂ എന്നാണ് സൂചന.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close