Cover StoryLifeSpecial

പ്രാർത്ഥനയേക്കാൾ വലുത് പ്രവൃത്തിയാണ്,രാഹുൽ ഗാന്ധിക്ക് അഡ്വ.ജയശങ്കറിന്‍റെ പിന്തുണ

രണ്ടു ദേശീയ നേതാക്കൾ കേരളത്തിൽ ഒരു ദിവസം എത്തിയപ്പോൾ ഇരുവരുടേയും പ്രവൃത്തിയെ താരതമ്യം ചെയ്ത് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ ജയശങ്കർ.പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കുറിച്ചും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കുറിച്ചും ജയശങ്കർ എ‍ഴുതിയ കുറിപ്പ് വൈറൽ.

അഡ്വ.ജയശങ്കറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്-

നരേന്ദ്രമോദി ഗുരുവായൂർ ക്ഷേത്രത്തിൽ താമരപ്പൂ കൊണ്ട് തുലാഭാരം നടത്തുമ്പോൾ രാഹുൽഗാന്ധി വയനാട്ടിൽ റോഡ് ഷോ നടത്തുകയാണ്. കാരണം അദ്ദേഹത്തിന് പ്രാർത്ഥനയേക്കാൾ പ്രധാനം പ്രവൃത്തിയാണ്.

വരുന്ന അഞ്ചു വർഷം കൊണ്ട് രാജ്യത്തെമ്പാടും കോൺഗ്രസിന്റെ സംഘടനാ സംവിധാനം ശക്തമാക്കണം, പുതിയ പ്രവർത്തകരെ കണ്ടെത്തണം, മതേതര ജനാധിപത്യ പുരോഗമന കക്ഷികളുടെ ഐക്യനിര കെട്ടിപ്പെടുക്കണം, ബിജെപിയുടെ രാഷ്ട്രീയ മേൽക്കോയ്മ തകർക്കണം, നരേന്ദ്രമോദിയുടെ അപ്രമാദിത്വം അവസാനിപ്പിക്കണം.

ഇതിനൊക്കെ പുറമെ, വയനാട്ടിലെ കർഷകരുടെ, കർഷക തൊഴിലാളികളുടെ, ആദിവാസികൾ അടക്കമുള്ള ദരിദ്ര ജനലക്ഷങ്ങളുടെ കണ്ണീരൊപ്പണം. അമേഠി ആവർത്തിക്കാതെ നോക്കണം.

പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ദീർഘ വീക്ഷണവും ഇന്ദിരാഗാന്ധിയുടെ നിശ്ചയദാർഢ്യവും രാജീവ് ഗാന്ധിയുടെ ഹൃദയവിശാലതയുമുളള, ഭാരത ഭാഗ്യവിധാതാവായി രാഹുൽഗാന്ധി വളരണം

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close