Cover StoryFrom the EditorNationalNews

പരാജയം പുറകോട്ടടിക്കില്ല,കാവൽക്കാരൻ കളളനെന്ന് ഒരിക്കൽ കൂടി പറഞ്ഞ് രാഹുൽ ഗാന്ധി

ബിജെപിക്കെതിരായ പോരാട്ടത്തിൽ പുറകോട്ടില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.വയനാട്ടിലെ റോഡ് ഷോയിലാണ് രാഹുൽ ഗാന്ധി നയം വ്യക്തമാക്കിയത്.

“ദേശീയ തലത്തിൽ വിഷത്തിനെതിരാണ് കോൺഗ്രസിന്‍റെ പോരാട്ടം.നരേന്ദ്രമോഡി വിഷം ഉപയോഗിക്കുന്നു.രാജ്യത്തെ വിഭജിക്കുന്ന വിഭാഗീയതയുടെ വിഷമാണത്.ദേഷ്യവും വെറുപ്പും ഉപയോഗിച്ച് ഈ നാടിനെ വിഭജിക്കാൻ ശ്രമിക്കുകയാണ് അദ്ദേഹം.”രാഹുൽ ഗാന്ധി പറഞ്ഞു.

കാവൽക്കാരൻ കളളനാണെന്ന മുദ്രാവാക്യം രാഹുൽ ഗാന്ധി വീണ്ടും ഉപയോഗിച്ചു.ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം രാഹുൽ ഗാന്ധി ഇതാദ്യമായാണ് ഈ മുദ്രാവാക്യം ഉപയോഗിക്കുന്നത്.

“വെറുപ്പിനെ സ്നേഹം കൊണ്ട് നേരിട്ട് നരേന്ദ്രമോഡിയെ നമ്മൾ പ്രതിരോധിക്കും.അരക്ഷിതാവസ്ഥയേയും വെറുപ്പിനേയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്നു.അദ്ദേഹം നുണകളേയാണ് പ്രതിനിധീകരിക്കുന്നത്.”രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

അതേമയം പ്രധാനമന്ത്രി നരേന്ദ്രമോഡി ഗുരൂവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി.ആന്ധ്രയിലെ മറ്റൊരു ക്ഷേത്രദർശനമാണ് അദ്ദേഹത്തിന്‍റെ അടുത്ത ലക്ഷ്യം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close