Cover StoryFrom the EditorNationalNews

മുഖ്യമന്ത്രി എംഎൽഎമാരെ ചാക്കിട്ട് പിടിക്കാൻ ശ്രമിക്കുന്നു,വെളിപ്പെടുത്തൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്‍റേത്

മഹാരാഷ്ട്രയിൽ കോൺഗ്രസ് പിളർത്താൻ ബിജെപി ശ്രമിക്കുന്നുവെന്നാരോപിച്ച് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ.മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ ഉന്നം വെച്ചാണ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അശോക് ചവാന്‍റെ പ്രസ്താവന.

“മുഖ്യമന്ത്രി ഫഡ്നാവിസ് കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേരാൻ ആവശ്യപ്പെട്ടെന്ന് ഒരു കൂട്ടം കോൺഗ്രസ് എംഎൽഎമാർ അറിയിച്ചിട്ടുണ്ട്.കോൺഗ്രസിനെ പിളർത്താനാണ് മുഖ്യമന്ത്രിയുടെ ശ്രമം.എന്നാൽ ഒരു കോൺഗ്രസ് എംഎൽഎയും മറുകണ്ടം ചാടില്ലെന്ന് എനിക്കുറപ്പുണ്ട്.ഞങ്ങളുടെ പാർട്ടി സക്രിയമാണ്.ലോക്സഭാ തെരഞ്ഞെടുപ്പ് ഫലമാകില്ല നിയമസഭയിലേത്.”അശോക് ചവാൻ പറഞ്ഞു.

മഹാരാഷ്ട്രയിലെ പരാജയകാരണങ്ങൾ പഠിക്കാൻ പാർട്ടി യോഗങ്ങൾ ചേരുകയാണ്.പലയിടത്തും കോൺഗ്രസ്-എൻസിപി സഖ്യം വേണ്ട വിധത്തിൽ ഫലപ്രദമായില്ലെന്ന് യോഗങ്ങൾ വിലയിരുത്തുന്നു.എഐസിസി ജനറൽ സെക്രട്ടറി മല്ലികാർജ്ജുന ഖാർഖെ,മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ,സുശീൽകുമാർ ഷിൻഡെ,പാർട്ടി വക്താവ് സച്ചിൻ സാവന്ത് എന്നിവർ യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close