Cover StoryFrom the EditorNationalNews

അനങ്ങാതിരുന്നിട്ട് കാര്യമില്ല,രാഹുൽ ഗാന്ധി ഒ‍ഴിയാനാണ് തീരുമാനിക്കുന്നതെങ്കിൽ പാർട്ടിയെ അർഹമായ കരങ്ങളിൽ ഏൽപ്പിക്കണമെന്ന് വീരപ്പമൊയ്ലി

രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറി നിൽക്കാനുളള തീരുമാനത്തിൽ ഉറച്ചു നിൽക്കുന്ന സാഹചര്യത്തിൽ തുറന്ന അഭിപ്രായപ്രകടനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് വീരപ്പിമൊയ്ലി.ഇനി അനങ്ങാതിരുന്നിട്ട് കാര്യമില്ല എന്ന മുന്നറിയിപ്പോടെയാണ് വീരപ്പ മൊയ്ലിയുടെ പ്രതികരണം

നിഷ്ക്രിയമായി പാർട്ടിയെ തളർത്താൻ അനുവദിക്കരുത്.കടുത്ത അച്ചടക്കരാഹിത്യം ആയിരിക്കും ഫലം.ചിലർ അവിടേയും ഇവിടേയുമായി ശബ്ദമുയർത്തുന്നുണ്ട്.ഇതിന് കാരണം പാർട്ടി നിഷ്ക്രിയമായി ഇരിക്കുന്നതാണെന്ന് വീരപ്പ മോയ്ലി ചൂണ്ടിക്കാട്ടി.

1998ൽ സോണിയ ഗാന്ധി അധ്യക്ഷപദമേറ്റെടുത്തിന് ശേഷം പാർട്ടിയിൽ ഒരു പിളർപ്പുപോലും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

“കാര്യങ്ങൾ രാഹുൽ ഗാന്ധി കൃത്യമാക്കണം.അദ്ദേഹം ഒ‍ഴിയുകയാണെങ്കിൽ അർഹനായ ഒരാളെ ഏൽപ്പിച്ചിട്ടു വേണം ഒ‍ഴിയാൻ.കോൺഗ്രസിന്‍റെ ഐക്യത്തെ തകർക്കുന്നതാവരുത് ആ തീരുമാനം.പാർട്ടിയിൽ അനിശ്ചിതത്വം ഉണ്ടാവുകയാണെങ്കിൽ അച്ചടക്കരാഹിത്യം ഉറപ്പാണ്.അതൊരിക്കലും സംഭവിക്കരുത്.അദ്ദേഹം പാർട്ടിയിൽ അത് ഉറപ്പാക്കണം.ഇതൊരു നിർണായക സമയമാണ്.അദ്ദേഹത്തിന് പാർട്ടിയോട് മാത്രമല്ല ദേശത്തോടും ബാധ്യതയുണ്ട്.”വീരപ്പ മൊയ്ലി പറഞ്ഞു.

“പാർട്ടിയിലെ ഐക്യമാണ് സംരക്ഷിക്കപ്പെടേണ്ടത്.ഒന്നോ രണ്ടോ പരാജയങ്ങൾ നമ്മുടെ പാർട്ടി നേതാക്കളെ തളർത്തരുത്.

“സീതാറാം കേസരിയിൽ നിന്ന് സോണിയ ഗാന്ധി പാർട്ടി അധ്യക്ഷപദം ഏറ്റെടുത്തപ്പോൾ പാർട്ടിയിൽ കൂടുതൽ ദൃഢത ഉണ്ടാകുകയാണ് ചെയ്തത്.ഒരു വിമതശല്യവുമുണ്ടായില്ല.നമ്മൾ പാർട്ടിയെ സേവിക്കുക മാത്രമല്ല ചെയ്യുന്നത്,ജനാധിപത്യത്തെ ശക്തിപ്പെടുത്തൽ കൂടിയാണ്.”വീരപ്പ മൊയ്ലി ഓർമ്മിപ്പിച്ചു.

“താ‍ഴെയിറങ്ങാനുളള തീരുമാനം കൈക്കൊളളുകയാണെങ്കിൽ,തീർച്ചയായും പാർട്ടി നേതൃത്വം അത് ആഗ്രഹിക്കുന്നില്ല.അദ്ദേഹം പാർട്ടിയെ ഒറ്റക്കെട്ടായി നിലനിർത്തുന്നതിൽ വിജയിച്ചു.വിജയവും പരാജയവും അളക്കേണ്ടത് ഈയർത്ഥത്തിൽ അല്ല.അദ്ദേഹം കോൺഗ്രസിന് ഒരു ദിശാബോധം ഉണ്ടാക്കണം,എന്നിട്ടേ മാറാവൂ.”വീരപ്പ മോയ്ലി വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close