Cover StoryLifeMovies

കേന്ദ്ര സർക്കാരിനെ ട്രോളാൻ‍ എ ആർ റഹ്മാനും,വൈറലായി റഹ്മാന്‍റെ ട്വീറ്റുകൾ

ഹിന്ദി ഭാഷ നിർബന്ധമാക്കാനുളള കേന്ദ്രസർക്കാരിന്‍റെ കരട് വിദ്യാഭ്യാസ നയത്തെ തിരുത്തിച്ചത് ഒരർത്ഥത്തിൽ തമി‍ഴ്നാടാണ്.തമി‍ഴ്നാട്ടിലെ പ്രതിഷേധം മൂലം കരട് നയം തിരുത്തേണ്ടിയും വന്നു.ദ്രാവിഡ സ്വത്വവും തമി‍ഴ് ഭാഷയും അഭിമാനമായി കാണുന്ന തമി‍ഴന്‍റെ പ്രതിഷേധം കാണാതിരിക്കാൻ കേന്ദ്രത്തിന് ക‍ഴിഞ്ഞില്ല.

ഇപ്പോൾ സമൂഹമാധ്യമങ്ങൾ ചർച്ച ചെയ്യുന്നത് സംഗീത മാന്ത്രികൻ എആർ റഹ്മാൻ ഈ പ്രതിഷേധത്തോട് ചേർന്ന് നിന്ന് നടത്തിയ ട്വീറ്റുകളാണ്.സാധാരണ സംഗീതത്തിന് പുറത്ത് ഒന്നിനോടും പ്രതികരിക്കാത്ത റഹ്മാനിൽ നിന്ന് ഇത്തരം ട്വീറ്റുകൾ ഉണ്ടായത് ഏവരേയും അമ്പരപ്പിച്ചു.

സ്വയംഭരണാധികാരം എന്ന വാക്കിന്‍റെ അർത്ഥമാണ് റഹ്മാന്‍റെ ട്വീറ്റ്.സംസ്ഥാനങ്ങളുടെ സ്വയംഭരണാധികാരത്തെ ചോദ്യം ചെയ്യുന്ന കേന്ദ്ര നിലപാടിനെതിരെയുളള പരിഹാസവും പ്രതിഷേധവുമാണ് ട്രോളിൽ നിറയുന്നത്.പഞ്ചാബിയായ ഒരാൾ തന്‍റെ തമി‍ഴ്ഗാനം പാടുന്ന മറ്റൊരു ട്വീറ്റും റഹ്മാൻ ചെയ്തു.പഞ്ചാബിൽ തമി‍ഴ് അലയൊലികൾ എന്ന അടിക്കുറിപ്പും നൽകി.

ഹിന്ദി നിർബന്ധമാക്കാനുളള കരട് നയം തിരുത്തിയതിന്‍റെ സന്തോഷവും റഹ്മാൻ മറച്ചുവെച്ചില്ല.നല്ല തീരുമാനം,തമി‍ഴ്നാട്ടിൽ ഹിന്ദി നിർബന്ധമാക്കേണ്ട കാര്യമില്ല എന്ന് റഹ്മാൻ ട്വിറ്ററിൽ കുറിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close