Uncategorized

ആരാകും പാർലമെന്‍ററി പാർട്ടി നേതാവ്?സോണിയയോ രാഹുലോ?

തെരഞ്ഞെടുക്കപ്പെട്ട പുതിയ കോൺഗ്രസ് എംപിമാരുടെ യോഗം ഇന്ന് ചേരും.പാർലമെന്‍ററി പാർട്ടി നേതാവിനെ യോഗം ഇന്ന് തെരഞ്ഞെടുക്കും.

കോൺഗ്രസ് അധ്യക്ഷപദം രാജിവെക്കുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്ന രാഹുൽ ഗാന്ധി പാർലമെന്‍ററി പാർട്ടി നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാണ്.രാഹുൽ അതിനും തയ്യാറായില്ലെങ്കിൽ സോണിയ ഗാന്ധിയാകും നേതാവ്.

543 അംഗ ലോക്സഭയിൽ കോൺഗ്രസിന് 52 അംഗങ്ങളാണ് ഉളളത്.എന്നാൽ ഔദ്യോഗികമായി പ്രതിപക്ഷ നേതാവ് സ്ഥാനം ലഭ്യമാകാൻ മൂന്ന് സീറ്റുകൂടി വേണം.അംഗശക്തി കൂട്ടാൻ എൻസിപിയെ കോൺഗ്രസിൽ ലയിപ്പിക്കാനുളള സാധ്യത കോൺഗ്രസ് തേടുന്നുണ്ട്.എൻസിപി അധ്യക്ഷൻ ശരത് പവാറുമായി രാഹുൽ ഗാന്ധി ചർച്ച നടത്തിയിരുന്നു.

രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ പദവിയിൽ നിന്ന് രാജിവെക്കരുതെന്ന് കർണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി ആവശ്യപ്പെട്ടിരുന്നു.എന്നാൽ താൻ നിലപാടിൽ ഉറച്ചു നിൽക്കുകയാണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ മറുപടി.

സമാനമായ സംഭവവികാസങ്ങൾ 1999ലും ഉണ്ടായിരുന്നു.സോണിയാ ഗാന്ധിയുടെ വിദേശപൗരത്വ വിഷയം ഉന്നയിച്ച് ശരത് പവാർ,പിഎ സാംഗ്മ,താരീഖ് അനവർ എന്നിവർ രംഗത്ത് വന്നിരുന്നു.ഇതിന് പിന്നാലെ സോണിയ ഗാന്ധി രാജിസന്നദ്ധത അറിയിച്ചു.എന്നാൽ രാജ്യമെമ്പാടുമുളള കോൺഗ്രസ് പ്രവർത്തകർ സോണിയ ഗാന്ധി രാജി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു.തുടർന്ന് വിമതർ പുറത്താക്കപ്പെട്ടതും സോണിയ ഗാന്ധി രാജി പിൻവലിച്ചതും ചരിത്രം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close