Uncategorized

കോൺഗ്രസ് നേതാക്കൾക്കെതിരെയുളള കേസുകൾ പിൻവലിക്കാൻ അനിൽ അംബാനി

കോൺഗ്രസ് നേതാക്കൾക്കും നാഷണൽ ഹെറാൾഡ് പത്രത്തിനും എതിരെയുളള കേസുകൾ പിൻവലിക്കാൻ അനിൽ അംബാനി.5000 കോടി രൂപയുടെ മാനനഷ്ടക്കേസാണ് പിൻവലിക്കാനൊരുങ്ങുന്നത്.

കേസുകൾ പിൻവലിക്കാൻ പോകുകയാണെന്ന കാര്യം പ്രതിഭാഗത്തെ അറിയിച്ചു.പരാതിക്കാരുടെ അഭിഭാഷകൻ രസേഷ് പരീഖ് ഇക്കാര്യം പിടിഐയോട് സ്ഥിരീകരിച്ചു.നാഷണൽ ഹെറാൾഡിന്‍റേയും കോൺഗ്രസ് നേതാക്കളുടേയും അഭിഭാഷകൻ പിഎസ് ചമ്പനേരിയും ഇക്കാര്യം സ്ഥിരീകരിച്ചു.വേനലവധിക്കു ശേഷം കോടതി ചേരുമ്പോൾ കേസുകൾ പിൻവലിക്കാനാണ് നീക്കം.

രൺദീപ് സുർജേവാല,സുനിൽ ജാഖർ,അശോക് ചവാൻ,അഭിഷേക് മനു സിംഗ്വി,സഞ്ജയ് നിരുപം,ശക്തിസിംഗ് ഗോഹിൽ തുടങ്ങിയ കോൺഗ്രസ് നേതാക്കൾക്കെതിരെ ആയിരുന്നു കേസ്.ചില മാധ്യമ പ്രവർത്തകർക്കെതിരേയും മാനനഷ്ടക്കേസ് ഉണ്ടായിരുന്നു.റിലയൻസ് ഡിഫൻസ്,റിലയൻസ് ഇൻഫ്രാസ്ട്രക്ചർ,റിലയൻസ് എയറോസ്ട്രക്ചർ തുടങ്ങിയ അനിൽ അംബാനിയുടെ കമ്പനികളാണ് കേസ് നൽകിയത്.പ്രധാനമന്ത്രി നരേന്ദ്രമോഡി റഫേൽ ഇടപാട് പ്രഖ്യാപിക്കുന്നതിന് 10 ദിവസം മുമ്പാണ് അനിൽ അംബാനി റിലയൻസ് ഡിഫൻസ് ആരംഭിച്ചതെന്ന കാര്യം വെളിപ്പെടുത്തിയതിനാണ് കേസ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close