Cover StoryFrom the EditorNationalNews

കർണാടകയിൽ എക്സിറ്റ് പോൾ ഫലത്തിന്‍റെ ഫലം.സർക്കാർ തുലാസിൽ

കർണാടകയിൽ എക്സിറ്റ് പോൾ ഫലം ബിജെപിക്ക് അനുകൂലമായതോടെ സർക്കാരിനെ താ‍ഴെയിറക്കാൻ ബിജെപി ശ്രമം കടുത്തു.എരിതീയിൽ എണ്ണ ഒ‍ഴിച്ച പോലെ കോൺഗ്രസ്-ജെഡിഎസ് ഭിന്നതയും കടുത്തു.

സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങൾക്കെതിരെ മുതിർന്ന നേതാവ് റോഷൻ ബെയ്ഗ് രംഗത്തു വന്നതും പ്രതിസന്ധിക്ക് ആക്കം കൂട്ടിയിരിക്കുകയാണ്.സംസ്ഥാന മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായി എച്ച് ഡി കുമാരസ്വാമി ഡൽഹി യാത്ര റദ്ദാക്കിയതും ആശങ്കക്കിടയാക്കി.

തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം 20 കോൺഗ്രസ് എംഎൽഎമാർ ബിജെപി പാളയത്തിലെത്തുമെന്ന അവകാശവാദവുമായി മുൻ മുഖ്യമന്ത്രിയും ബിജെപി മുതിർന്ന നേതാവുമായ ബിഎസ് യെദ്യൂരപ്പ രംഗത്തെത്തി.കോൺഗ്രസിലേയും ജനതാദളിലേയും മുതിർന്ന നേതാക്കൾ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിലെ വിമത നീക്കങ്ങൾക്ക് നേതൃത്വം നൽകുന്ന രമേശ് ജാർക്കിഹോളിയുമായി യെദ്യൂരപ്പ കൂടിക്കാ‍ഴ്ച നടത്തി.വിമത പക്ഷത്തെ ഏതാനും എംഎൽഎമാരുമായി യെദ്യൂരപ്പ ആശയ വിനിമയം നടത്തുന്നുവെന്നും വിവരമുണ്ട്.

അതേസമയം സർക്കാർ താ‍ഴെ വീ‍ഴാതെ നോക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നിർദേശം നൽകി.വിമത നേതാക്കളേയും എംഎൽഎമാരേയും ഉറപ്പിച്ചു നിർത്താനുളള ചുമതല മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്കാണ്.

കർണാടകയിൽ രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനുണ്ട്.ഈ രണ്ട് മണ്ഡലങ്ങളിൽ ബിജെപി ജയിക്കുകയും എട്ടു എംഎൽഎമാർ രാജിവെക്കുകയും ചെയ്താൽ ബിജെപിക്ക് സർക്കാർ രൂപവത്കരിക്കാനാകും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close