Cover StoryLifeSpecial

വിദ്യാർത്ഥി രാഷ്ട്രീയം സിന്ദാബാദ്,കെ എസ് യു നേതാവിന് വൃക്ക നൽകാൻ എസ്എഫ്ഐ നേതാവ്

കേരളത്തിൽ ക്യാമ്പസ് രാഷ്ട്രീയത്തിൽ നിന്ന് പുതു ചരിത്രം.ഇരു വൃക്കകളും തകർന്ന കെ എസ് യു നേതാവിനെ ജീവിതത്തിലേക്ക് എത്തിക്കാൻ കെ എസ് യുവുമായി കൈ കോർത്ത് എസ്എഫ്ഐ.

കെ എസ് യു നേതാവിന് വൃക്ക നൽകാൻ മുൻ എസ്എഫ്ഐ നേതാവ് രംഗത്തെത്തുകയും ചെയ്തു.ജവഹർ ബാലവേദി കായംകുളം ഈസ്റ്റ് മണ്ഡലം ചെയർമാനും കെ എസ് യു കായംകുളം ബ്ലോക്ക് കമ്മിറ്റി അംഗവുമായ 22കാരൻ മുഹമ്മദ് റാഫിയുടെ ചികിത്സക്കാണ് ബദ്ധവൈരികളായ ഇരു സംഘടനകളും കൈകോർക്കുന്നത്.കെ എസ് യു ബാൻഡ് തലയിലണിഞ്ഞ റാഫിയുടെ ചിത്രം ഷെയർ ചെയ്ത് എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റിയും കൊല്ലം കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയും ഫേസ്ബുക്കിലൂടെ സഹായം അഭ്യർത്ഥിച്ചു.

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐ മുൻ ചെയർമാൻ ഇ ഷാനവാസ് ഖാൻ റാഫിക്കു വൃക്ക നൽകാൻ സന്നദ്ധനായി രംഗത്തെത്തി.പരിശോധനാ ഫലം കാത്തിരിക്കുകയാണ് ഷാനവാസ് ഖാൻ.

പ്രവർത്തകരിൽ നിന്ന് നേരിട്ട് പണം കണ്ടെത്താൻ ശ്രമം നടക്കുകയാണെന്ന് എസ്എഫ്ഐ കരുനാഗപ്പളളി ഏരിയാ സെക്രട്ടറി എസ് സന്ദീപ് ലാൽ പറഞ്ഞു.ഉമ്മ വീട്ടുജോലിക്ക് പോകുന്നത് മാത്രമാണ് വീട്ടിലെ ഏക വരുമാന മാർഗം.സഹായിക്കാനാവുന്നവർക്ക് സഹായിക്കാം.ഫെഡറൽ ബാങ്ക് കായംകുളം ശാഖയിൽ മുഹമ്മദ് റാഫിക്ക് അക്കൗണ്ടുണ്ട്.അക്കൗണ്ട് നമ്പർ-10540100300824,ഐ എഫ് എസ് സി കോഡ്-എഫ്ഡിആർഎൽ0001054.ഫോൺ നമ്പർ 9048100377

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close