Cover StoryFrom the EditorNationalNews

ബിജെപി അധികാരത്തിലെത്തുമെന്ന് പറയുന്നവരേ ഒരു നിമിഷം,ബിശാൽ പോളിന്‍റെ പ്രവചനം ശ്രദ്ധിക്കുക

ലോക് സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വൻ ഭൂരിപക്ഷം ലഭിക്കുമെന്ന എക്സിറ്റ് പോളുകളെ തളളി പ്രമുഖ സ്വതന്ത്ര ഗവേഷകൻ ബിശാൽ പോൾ.എൻഡിഎയും യുപിഎയേയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്നാണ് ബിശാലിന്‍റെ പ്രവചനം.

ബിജെപിക്ക് ഒറ്റയ്ക്ക് 169 സീറ്റുകളും എൻഡിഎ സഖ്യത്തിന് 200 സീറ്റുകളും മാത്രമേ ലഭിക്കൂവെന്ന് ബിശാൽ പ്രവചിക്കുന്നു.കോൺഗ്രസിന് ഒറ്റയ്ക്ക് 133 സീറ്റും യുപിഎക്കൊന്നാകെ 197 സീറ്റുമാണ് ബിശാലിന്‍റെ പ്രവചനം.

പ്രാദേശിക കക്ഷികൾ 145 സീറ്റ് നേടും.പ്രാദേശിക കക്ഷികളുടെ സഹായത്തോടെ മാത്രമേ ഏതെങ്കിലും ഒരു മുന്നണിക്ക് അധികാരത്തിൽ വരാനൊക്കൂവെന്നും ബിശാൽ വ്യക്തമാക്കുന്നു.

ഉത്തർപ്രദേശിൽ മഹാസഖ്യത്തിന് 42 സീറ്റുകൾ ലഭിക്കും.ബിജെപി 32 സീറ്റുകളിലേക്ക് ചുരുങ്ങും.അതേസമയം കോൺഗ്രസ് 5 സീറ്റ് നേടും.

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് 32 സീറ്റ് ലഭിക്കും.ബിജെപിക്ക് അഞ്ചും കോൺഗ്രസിന് നാലും സീറ്റ് ലഭിക്കും.എന്നാൽ ഇടതുപക്ഷം ഒരു സീറ്റിൽ ഒതുങ്ങും.

ഗുജറാത്തിൽ ബിജെപിക്ക് 20 സീറ്റാണ് പ്രവചനം.കോൺഗ്രസ് 6 സീറ്റ് നേടും.

ആന്ധ്രയിൽ വൈഎസ്ആർസി 14 സീറ്റും ടിഡിപി 11 സീറ്റും നേടും.തമി‍ഴ്നാട്ടിൽ യുപിഎ 33 സീറ്റും എൻഡിഎ 5 സീറ്റും മറ്റുളള‍വർ ഒരു സീറ്റും നേടും.

മഹാരാഷ്ട്രയിൽ എൻഡിഎ 26 സീറ്റും യുപിഎ 22 സീറ്റും നേടും.ഹരിയാനയിൽ എൻഡിഎ 5 സീറ്റും യുപിഎ 4 സീറ്റും മറ്റുളളവർ ഒരു സീറ്റും നേടും.

പഞ്ചാബിൽ യുപിഎ 10 സീറ്റും എൻഡിഎ 5 സീറ്റും മറ്റുളളവർ ഒരു സീറ്റും നേടും.രാജസ്ഥാനിൽ ബിജെപി 14 സീറ്റും കോൺഗ്രസ് 10 സീറ്റും നേടും.

അസമിൽ എൻഡിഎ 7 സീറ്റും യുപിഎ 5 സീറ്റും മറ്റുളളവർ 2 സീറ്റും നേടും.ബിഹാറിൽ എൻഡിഎ 24 സീറ്റും യുപിഎ 16 സീറ്റും നേടും.കർണാടകയിൽ എൻഡിഎ 15 സീറ്റും യുപിഎ 13 സീറ്റും നേടും.തെലങ്കാനയിൽ ടിആർഎസ് 14 സീറ്റും കോൺഗ്രസ് 2 സീറ്റും എഐഎംഐഎം ഒരു സീറ്റും നേടുമെന്ന് ബിശാൽ പ്രവചിക്കുന്നു.

അങ്ങിനെയെങ്കിൽ ബിജെപി അധികാരത്തിലെത്താൻ സാധ്യത കുറവാണ്.കാരണം എൻഡിഎക്ക് പുറത്ത് നിന്ന് 73 സീറ്റുകൾ കണ്ടെത്തേണ്ടി വരും.പ്രദേശിക കക്ഷികളുടെ പിന്തുണയോടെ യുപിഎയോ യുപിഎ പിന്തുണയോടെയുളള സർക്കാരോ വരാനാണ് സാധ്യത.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close