Cover StoryFrom the EditorNationalNews

എക്സിറ്റ് പോളുകളിൽ നിരാശ വേണ്ട,ജാഗ്രതയോടെ ഇരിക്കണം,കോൺഗ്രസ് പ്രവർത്തകരോട് പ്രിയങ്ക ഗാന്ധി

ബിജെപിക്ക് വൻകുതിപ്പ് പ്രവചിക്കുന്ന എക്സിറ്റ് പോളുകളിൽ നിരാശരാകേണ്ടതില്ലെന്ന് കോൺഗ്രസ് പ്രവർത്തകരോട് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.പ്രവർത്തകർക്കായി പ്രിയങ്ക ശബ്ദ സന്ദേശമയച്ചു.

“പ്രിയപ്പെട്ട കോൺഗ്രസ് പ്രവർത്തകരേ,സഹോദരീ സഹോദരന്മാരെ,എക്സിറ്റ് പോൾ ഫലങ്ങളിൽ നിരാശരാകേണ്ടതില്ല.നിങ്ങളുടെ നിശ്ചയദാർഢ്യത്തെ അത് തകർക്കരുത്.ഇതിന്‍റെയൊക്കെ നടുവിൽ നിങ്ങൾ ജാഗരൂകരായിരിക്കണം.സ്ട്രോങ്ങ് റൂമുകൾക്ക് മുന്നിലും വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് മുന്നിലും നിങ്ങൾ കണ്ണും കാതും കൂർപ്പിച്ച് ഉണ്ടാകണം.നമ്മുടെ പ്രവർത്തനങ്ങൾക്ക് ഫലമുണ്ടാകും.”പ്രിയങ്ക ശബ്ദ സന്ദേശത്തിൽ പറഞ്ഞു.

ബിജെപിക്ക് 543 സീറ്റിൽ 300 സീറ്റുകൾ ലഭിക്കാമെന്നാണ് എല്ലാ എക്സിറ്റ് പോളുകളുടേയും ശരാശരി വ്യക്തമാക്കുന്നത്.കോൺഗ്രസ് നയിക്കുന്ന യുപിഎ സഖ്യം 120 സീറ്റ് നേടുമെന്നാണ് പ്രവചനം.പശ്ചിമ ബംഗാൾ,മധ്യപ്രദേശ്,രാജസ്ഥാൻ,ഛത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങളിൽ ബിജെപി മേൽക്കൈ നേടുമെന്നും സർവേകൾ പ്രവചിക്കുന്നു.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും പ്രിയങ്ക ഗാന്ധിയുടേതിന് സമാനമായ പ്രതികരണം നടത്തി.”എക്സിറ്റ് പോൾ ഗോസിപ്പുകളിൽ എനിക്ക് വിശ്വാസമില്ല.ഈ ഗോസിപ്പിലൂടെ വോട്ടിംഗ് മെഷീനുകളിൽ കൃത്രിമം കാട്ടാനാണ് പദ്ധതി.പ്രതിപക്ഷ കക്ഷികൾ ഒന്നിക്കണമെന്നും ധൈര്യത്തോടെ നിൽക്കണമെന്നും ഞാൻ ആഹ്വാനം ചെയ്യുന്നു.ഈ യുദ്ധത്തിൽ നമ്മുക്ക് ഒരുമിച്ച് പോരാടാം.” മമത പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close