Cover StoryFrom the EditorNationalNews

ഡൽഹിയിൽ കോൺഗ്രസിന്‍റെ വോട്ട് ഷെയർ വർധിക്കുന്നു,ആശങ്കയോടെ ആം ആദ്മി

ഡൽഹിയിൽ കോൺഗ്രസിന്‍റെ സ്വാധീനവും വോട്ട് ഷെയറും വർധിക്കുന്നതായി എക്സിറ്റ് പോൾ ഫലങ്ങൾ വന്നതോടെ ആം ആദ്മി പാർട്ടി കടുത്ത ആശങ്കയിൽ.കോൺഗ്രസിന്‍റെ അതേ വോട്ട് ബാങ്കിനെയാണ് ആം ആദ്മി പാർട്ടി ആശ്രയിക്കുന്നത് എന്നതാണ് ആശങ്കയ്ക്ക് കാരണം.

“ഒരു എക്സിറ്റ് പോൾ ഞങ്ങൾക്ക് നൽകുന്നത് 17 ശതമാനം ആണ്.വേറൊന്ന് 20 ശതമാനവും.ഇത് ഭയപ്പെടുത്തുന്നതാണ്.കോൺഗ്രസിന് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത് 30 ശതമാനമാണ്.”ഒരു മുതിർന്ന ആം ആദ്മി പാർട്ടി നേതാവ് പ്രതികരിച്ചു.

അടുത്ത വർഷം ആദ്യമാണ് ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ്.കോൺഗ്രസിനെ കടപു‍ഴക്കിയാണ് ആം ആദ്മി പാർട്ടി ഡൽഹിയിൽ അധികാരത്തിൽ എത്തിയത്.ഇതുതന്നെയായിരുന്നു ലോക് സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-ആം ആദ്മി സഖ്യത്തിന്‍റെ സാധ്യതയെ ബാധിച്ചതും.2014ൽ ബിജെപിക്ക് പുറകിലായി 33 ശതമാനം വോട്ടോയെ ആം ആദ്മി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.കോൺഗ്രസിനാകട്ടെ 15 ശതമാനം മാത്രമാണ് ലഭിച്ചത്.2015 നിയമസഭാ തെരഞ്ഞെടുപ്പിൽ 9 ശതമാനം വോട്ടിലേക്ക് കോൺഗ്രസ് താ‍ഴ്ന്നിരുന്നു.എന്നാൽ 2017ലെ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 21 ശതമാനം വോട്ട് നേടിയിരുന്നു.

“ഞങ്ങളുടെ മേൽ കോൺഗ്രസിന് ഒരു ശതമാനത്തിന്‍റെ പോലും ആധിപത്യം ഉണ്ടാകുന്നത് ഞങ്ങളെ സംബന്ധിച്ച് ആശങ്കക്കുളള വകയാണ്.എക്സിറ്റ് പോൾ ഫലങ്ങൾ ശരിയാകുകയാണ് എങ്കിൽ സ്ഥാനാർത്ഥി നിർണയം പാളിയെന്ന് പറയേണ്ടി വരും.”-ആംആദ്മി നേതാവ് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close