Cover StoryFrom the EditorNationalNews

ബിജെപിയുടെ ഫലം പ്രവചിച്ച് മമത,100 തികക്കില്ല

ബിജെപിയുടെ ഫലം പ്രവചിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി.പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായുളള വാഗ്പോരിനിടയിലാണ് മമതയുടെ പ്രവചനം.

നൂറു സീറ്റ് പോലും ബിജെപിക്ക് ലഭിക്കില്ലെന്നാണ് മമത ബാനർജിയുടെ പ്രവചനം.പണമിറക്കി വോട്ടു പിടിക്കാനുളള ബിജെപി നീക്കം വിലപ്പോവില്ലെന്നും മമത ആരോപിച്ചു.

ബിജെപി ആറാംഘട്ടത്തോടെ തന്നെ കേവല ഭൂരിപക്ഷം നേടിയെന്നും സീറ്റുകളുടെ എണ്ണം 300 കടക്കുമെന്നും ബിജെപി അധ്യക്ഷൻ അമിത് ഷാ അവകാശപ്പെട്ടിരുന്നു.ഇതിന് പിന്നാലെയാണ് പ്രവചനവുമായി മമതയെത്തിയത്.ആന്ധ്രയിലും തമി‍ഴ്നാട്ടിലും ബിജെപി സീറ്റ് പോലും നേടില്ല.മഹാരാഷ്ട്രയിൽ പരമാവധി 20 സീറ്റ് ലഭിക്കും.ഇങ്ങനെ നോക്കിയാൽ ആകെ എണ്ണം 100 കടക്കില്ലെന്നും മമത പറഞ്ഞു.

ബംഗാളിലെ സംഘർഷത്തിനിടെ ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്‍റെ പ്രതിമ തകർക്കപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ബിജെപി-മമത വാക്പോര് കടുത്തത്.പ്രതിമ തകർത്ത സംഭവത്തിന് പിന്നിൽ തൃണമൂൽ ഗുണ്ടകളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ആരോപിച്ചിരുന്നു.പിന്നാലെ മോഡി കളളനാണെന്നും ആരോപണം തെളിയിച്ചില്ലെങ്കിൽ ജയിലിലടക്കുമെന്നും മമതയും പ്രഖ്യാപിച്ചിരുന്നു.പ്രതിമ കേന്ദ്ര സർക്കാർ നിർമ്മിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തേയും മമത തളളി.പ്രതിമ നിർമ്മിക്കാൻ ബംഗാൾ സർക്കാരിനാകുമെന്നും മമത വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close