Cover StoryFrom the EditorNationalNews

സോണിയ രംഗത്ത്,ലക്ഷ്യം യുപിഎക്ക് പുറത്തുളള കക്ഷികൾ,ബിജെപിയെ മാറ്റും

യുപിഎക്ക് പുറത്തുളള കക്ഷികളെ കൂട്ടി അധികാരം പിടിക്കാൻ കോൺഗ്രസ് രംഗത്ത്.സോണിയ ഗാന്ധിയാണ് നീക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്.യുപിഎക്ക് പുറത്തുളള കക്ഷികളെ കൂടെക്കൂട്ടി കേവല ഭൂരിപക്ഷം മറി കടക്കുക എന്നതാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.

യുപിഎയിലും എൻഡിഎയിലും ഇല്ലാത്ത കക്ഷികളെ കൂടി കോൺഗ്രസിനൊപ്പം നിർത്തുക എന്നതാണ് ലക്ഷ്യം.ഇതിനായി എന്ത് വിട്ടുവീ‍ഴ്ചക്കും തയ്യാറാണെന്ന് സോണിയ ഈ കക്ഷികളെ അറിയിച്ചു ക‍ഴിഞ്ഞു.

130ലധികം സീറ്റ് നേടിയാൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാമോയെന്ന നിർദേശം കോൺഗ്രസ് ഈ കക്ഷികൾക്ക് മുന്നിൽവെക്കും.പ്രധാനമന്ത്രിപദം ലഭിച്ചില്ലെങ്കിലും പ്രശ്നമില്ലെന്നും ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കുകയാണ് ലക്ഷ്യമെന്നും കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കിക്ക‍ഴിഞ്ഞു.

ഈ മാസം 23ന് പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിച്ചുചേർക്കാൻ കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.കോൺഗ്രസിന് സീറ്റ് കുറഞ്ഞാൽ പ്രാദേശിക കക്ഷികളുടെ നേതൃത്വത്തിലുളള സർക്കാരിന് കോൺഗ്രസ് പുറമേ നിന്ന് പിന്തുണ നൽകുമെന്ന് സോണിയ അറിയിക്കും.മായാവതി,മമത ബാനർജി എന്നിവരുടെ പേരുകൾ ഉയർന്നു വരാനുളള സാധ്യതയാണ് കോൺഗ്രസ് കാണുന്നത്.ഇതിലാരെ പിന്തുണക്കാനും കോൺഗ്രസിന് മടിയില്ല.

എന്നാൽ 1996നു സമാനമായ പുറത്തുനിന്ന് കോൺഗ്രസ് പിന്തുണക്കുന്ന സർക്കാരെന്ന ആശയം ചില കക്ഷികൾക്ക് പഥ്യമല്ല.ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു ഈ പക്ഷക്കാരനാണ്.ബിജെപിക്കെതിരെ കോൺഗ്രസ് കൂടി ഭാഗമായ സർക്കാരാണ് ചന്ദ്രബാബു നായിഡു ആഗ്രഹിക്കുന്നത്.തന്‍റെ ആശയം അദ്ദേഹം മറ്റു കക്ഷികളെ അറിയിച്ചിട്ടുമുണ്ട്.

കോൺഗ്രസിന്‍റെ യോഗതീരുമാനം അറിയിച്ചുകൊണ്ടുളള കത്ത് ലഭിച്ചതായി ഡിഎംകെ സ്ഥിരീകരിച്ചു.എംകെ സ്റ്റാലിൻ യോഗത്തിൽ ഡിഎംകെയെ പ്രതിനിധാനം ചെയ്യും.യുപിഎ ഘടകകക്ഷികൾക്ക് പുറമെ എസ്പി,ബിഎസ്പി,തൃണമൂൽ കോൺഗ്രസ്,ഇടതു കക്ഷികൾ,ടിഡിപി.ടിആർഎസ്,വൈഎസ് ആർ കോൺഗ്രസ്,ബിജെഡി എന്നീ പാർട്ടികളേയും കോൺഗ്രസ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close