Cover StoryFrom the EditorNationalNews

ഡൽഹിയിൽ കോൺഗ്രസ്‌ അപ്രതീക്ഷിത മുന്നേറ്റം ഉണ്ടാക്കുമെന്ന് വിലയിരുത്തൽ

രാജ്യം ഉറ്റുനോക്കിയ പോരാട്ടമായിരുന്നു ദില്ലിയില്‍ നടന്നത്. ബിജെപിക്കെതിരായി ബദ്ധവൈരികളായ ആംആദ്മിയും കോണ്‍ഗ്രസും കൈകോര്‍ക്കുമെന്ന് ഏവരും കരുതിയിരുന്നെങ്കിലും അവസാന നിമിഷം ഇരുപാര്‍ട്ടികളും സഖ്യ സാധ്യത തള്ളുകയായിരുന്നു. ഇതോടെ ബിജെപി സംസ്ഥാനം പിടിച്ചെടുക്കുമെന്ന വിലയിരുത്തലില്‍ രാഷ്ട്രീയ നിരീക്ഷകര്‍ എത്തിച്ചേര്‍ന്നു. എന്നാല്‍ ഇത്തവണ പ്രതീക്ഷിച്ച മുന്നേറ്റം ബിജെപിക്കോ ആംആദ്മിക്കോ സംസ്ഥാനത്ത് നേടാനാവില്ലെന്നാണ് പോളിങ്ങ് ശതമാനം സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസ് വന്‍ തിരിച്ചുവരവ് നടത്തിയേക്കുമെന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

2014 ല്‍ ദില്ലിയിലെ മുഴുവന്‍ സീറ്റുകളിലും ബിജെപിയായിരുന്നു വിജയിച്ചത്. എന്നാല്‍ ഇത്തവണ സംസ്ഥാനത്ത് ഒരു തിരിച്ചുവരവിന് ലക്ഷ്യം വെയ്ക്കുകയാണ് കോണ്‍ഗ്രസ്. ബിജെപിയെ ഏത് വിധേനയും പുറത്താക്കാന്‍ ആംആദ്മിയുമായി കൈകോര്‍ക്കാനും കോണ്‍ഗ്രസ് ശ്രമം നടത്തിയിരുന്നുവെങ്കിലും അത് പരാജയപ്പെടുകയായിരുന്നു തുടര്‍ന്ന് കോണ്‍ഗ്രസും ആംആദ്മിയും തനിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ദില്ലിയില്‍ ഇത്തവണ 60.2 ശതമാനമായിരുന്നു പോളിങ്ങ്. 2014 നെ അപേക്ഷിച്ച് അഞ്ച് ശതമാനമാണ് കുറവ്. ഏഴ് മണ്ഡലങ്ങളിലേയും ത്രികോണ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിടാന്‍ സാധ്യത ഉള്ളത് ആംആദ്മിക്കാവും എന്നാണ് വിലയിരുത്തുന്നത്. അതേസമയം ബിജെപിയും ഇത്തവണ വിയര്‍ക്കുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ആംആദ്മിയുടേയും കോണ്‍ഗ്രസിന്റേയും ഒരേ വോട്ട് ബാങ്കാണെന്നതും ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെ ഇത്തവണ ബിജെപി വിരുദ്ധ വോട്ടുകള്‍ ഇരുപാര്‍ട്ടികളും പങ്കിട്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം 2014 ല്‍ ആംആദ്മി വരും മുന്‍പ് കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങള്‍ ഇത്തവണ വീണ്ടും കോണ്‍ഗ്രസിനൊപ്പം നിന്നെന്നും കണക്കാക്കപ്പെടുന്നുണ്ട്. നിഷ്പക്ഷ വോട്ടുകളാണ് ദില്ലിയിലെ പോളിങ്ങ് ശതമാനത്തിലെ കുറവിന് കാരണമായി കണക്കാക്കപ്പെടുന്നത്. വികസനം നോക്കി മാത്രം വോട്ട് ചെയ്യാനെത്തുന്നവര്‍ ഇത്തവണ ബൂത്തിലെത്തിയില്ലെന്നാണ് കണക്കാക്കപ്പെടുന്നത്. ദില്ലിയില്‍ 16-17 ശതമാനം മുസ്ലീം വോട്ടര്‍മാരുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം മുസ്ലീം ആധിപത്യമുള്ള പ്രദേശങ്ങളില്‍ വോട്ടിങ്ങ് ശതമാനം 60-70 ഇടയിലാണ്. എന്നാല്‍ ഈ വോട്ടുകള്‍ ഇത്തവണ ഭിന്നിക്കപ്പെട്ടിട്ടുണ്ടെന്നാണ് ബിജെപിയുടെ കണക്കക്കൂട്ടല്‍. അങ്ങനെ മുസ്ലീം വോട്ടുകള്‍ ഭിന്നിക്കപ്പെട്ടില്ലേങ്കില്‍ ബിജെപി പരാജയപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close