Cover StoryFrom the EditorNationalNews

ബിജെപിയെ ഞെട്ടിച്ച് ജെഡിയു,നിതീഷ്കുമാറിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കണമെന്നാവശ്യം

ബിജെപിയെ ഞെട്ടിച്ച് എൻഡിഎ ഘടകകക്ഷി ജെഡിയു.നരേന്ദ്രമോഡിക്ക് പകരം ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ്കുമാറിനെ പ്രധാനമന്ത്രി പദത്തിലേക്ക് പരിഗണിക്കണമെന്നാണ് പാർട്ടിയുടെ ആവശ്യം.

ബിജെപിക്ക് കേവല ഭൂരിപക്ഷം കിട്ടാതിരിക്കുന്ന സാഹചര്യത്തിൽ നരേന്ദ്രമോഡി നയിച്ചാൽ എൻഡിഎക്ക് പുറത്തുളള കക്ഷിക‍ളിൽ നിന്ന് പിന്തുണ കിട്ടില്ലെന്നും ഈ സാഹചര്യം ഒ‍ഴിവാക്കുന്നതിന് മോഡിക്ക് പകരം പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിതീഷ്കുമാറിനെ പരിഗണിക്കണമെന്നും ജെഡിയു നേതാവ് ഗുലാം റസൂൽ ബല്യവി പറഞ്ഞു.ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് ജെഡിയു മുതിർന്ന നേതാവ് കെസി ത്യാഗിയും വ്യക്തമാക്കി.

ഇതിനിടെ ബിജെപിക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന പാർട്ടി ദേശീയ ജനറൽ സെക്രട്ടറി റാംമാധവിന്‍റെ പ്രസ്താവനയെ പിന്തുണച്ച് എൻഡിഎയുടെ മറ്റൊരു സഖ്യകക്ഷി ശിവസേനയും രംഗത്തെത്തി.2014ന്‍റെ അത്ര എണ്ണം സീറ്റുകൾ ബിജെപിക്ക് ലഭിക്കില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റൗട്ട് ചൂണ്ടിക്കാട്ടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close