Cover StoryFrom the EditorNationalNews

ബിജെപിക്ക് കേവല ഭൂരിപക്ഷം കിട്ടില്ലെന്ന് സഖ്യകക്ഷിയും,അമ്പരന്ന് ബിജെപി

ബിജെപിക്ക് തനിച്ച് കേവല ഭൂരിപക്ഷം കിട്ടില്ലെന്ന് എൻഡിഎ സഖ്യകക്ഷി.എൻഡിഎയിലെ പ്രമുഖ കക്ഷിയായ ശിരോമണി അകാലിദളാണ് ബിജെപിക്ക് കേവല ഭൂരിപക്ഷമുണ്ടാവില്ലെന്ന് പ്രവചിച്ചത്.

ഒരു രാഷ്ട്രീയ പാർട്ടിക്കും ഒറ്റയ്ക്ക് കേവല ഭൂരിപക്ഷമുണ്ടാകില്ലെന്ന് ശിരോമണി അകാലിദൾ നേതാവ് നരേഷ് ഗുജ്റാൾ പറഞ്ഞു.ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നരേഷ് ഇക്കാര്യം വ്യക്തമാക്കിയത്.എന്നാൽ എൻഡിഎ സർക്കാരുണ്ടാക്കുമെന്ന ആത്മവിശ്വാസം നരേഷ് ഗുജ്റാൾ പങ്കുവെച്ചു.

താൻ യാഥാർത്ഥ്യത്തെ അങ്ങിനെ തന്നെ കാണുന്ന വ്യക്തിയാണെന്നും അതു കൊണ്ടാണ് ബിജെപിക്ക് കേവല ഭൂരിപക്ഷമുണ്ടാകില്ലെന്ന് പറയുന്നതെന്നും നരേഷ് ഗുജ്റാൾ പറഞ്ഞു.എൻഡിഎയിലെ ഏറ്റവും പ‍ഴക്കമുളള ഘടകകക്ഷികളിൽ ഒന്നാണ് ശിരോമണി അകാലിദൾ.നേരത്തെ ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറി റാം മാധവും ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് പറഞ്ഞിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close