Cover StoryFrom the EditorNationalNews

സ്റ്റാലിനെ കണ്ട കെസിആറിന് മുട്ടൻ പണി,കോൺഗ്രസില്ലാതെ തങ്ങളില്ലെന്ന് സ്റ്റാലിൻ

മൂന്നാംമുന്നണിക്ക് താത്പര്യമില്ലെന്ന് വ്യക്തമാക്കി ഡിഎംകെ.കോൺഗ്രസ്-ബിജെപി ഇതര മൂന്നാംമുന്നണിക്ക് ശ്രമിക്കുന്ന തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവുമായുളള കൂടിക്കാ‍ഴ്ചയിൽ ഡിഎംകെ തലവൻ എംകെ സ്റ്റാലിൻ ഇക്കാര്യം വ്യക്തമാക്കി.

ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണാതെ കെസിആർ മടങ്ങി.രാഷ്ട്രീയ മര്യാദയുടെ പേരിലാണ് കെസിആറുമായി ചർച്ച നടത്താൻ തയ്യാറായതെന്ന് സ്റ്റാലിൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

സ്റ്റാലിനുമായി കൂടിക്കാ‍ഴ്ച നടത്താൻ കെസിആർ നേരത്തെയും ശ്രമിച്ചിരുന്നു.തമി‍ഴ്നാട്ടിൽ ഡിഎംകെയുടെ സഖ്യകക്ഷിയാണ് കോൺഗ്രസ്.നാല് നിയമസഭാ ഉപതെരഞ്ഞെടുപ്പ് കൂടി നടക്കാനിരിക്കെ കോൺഗ്രസിനെ അലോസരപ്പെടുത്തി കെസിആറിനെ കാണേണ്ട എന്നായിരുന്നു സ്റ്റാലിന്‍റെ നിലപാട് .എന്നാൽ രാഹുൽ ഗാന്ധിയുടെ അറിവോടെ ഒടുവിൽ സ്റ്റാലിൻ കൂടിക്കാ‍ഴ്ചയ്ക്ക് അനുമതി നൽകുകയായിരുന്നു.

കോൺഗ്രസിന്‍റെ നേതൃത്വത്തിൽ കേന്ദ്രത്തിൽ സർക്കാരുണ്ടാവുമെന്ന ആത്മവിശ്വാസം സ്റ്റാലിൻ കെസിആറുമായി പങ്കുവെച്ചു.കോൺഗ്രസിനോ ബിജെപിക്കോ ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തിൽ പൊതു പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന ആശയത്തെക്കുറിച്ചും ചർച്ചയുണ്ടായി.എന്നാൽ കോൺഗ്രസ് പിന്തുണയില്ലാത്ത സംവിധാനത്തിൽ താത്പര്യമില്ലെന്ന് സ്റ്റാലിൻ വ്യക്തമാക്കി.

കോൺഗ്രസ് നേതൃത്വം നൽകുന്ന സർക്കാരിനെ പിന്തുണക്കുമോയെന്ന സ്റ്റാലിന്‍റെ ചോദ്യത്തിന് കെസിആർ കൃത്യമായ മറുപടി നൽകിയില്ല.ചർച്ചകളിൽ വ്യക്തമായ തീരുമാനം ആകാത്തതു കൊണ്ട് മാധ്യമങ്ങളെ കാണാൻ തയ്യാറാവാതെ കെസിആർ മടങ്ങി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close