Cover StoryFrom the EditorNationalNews

മോഡിക്ക് ജയ് വിളി,ബിജെപി പ്രവർത്തകർക്ക് കൈ കൊടുത്ത് പ്രിയങ്ക ഗാന്ധി

റോഡ് ഷോ നടത്തുന്നതിനിടെ മോഡി അനുകൂല മുദ്രാവാക്യം വിളിച്ച ബിജെപി പ്രവർക്കർക്ക് കൈ കൊടുത്ത് എഐസിസി ജൻറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.മധ്യപ്രദേശിലെ ഇൻഡോറിലായിരുന്നു റോഡ് ഷോ.

പ്രിയങ്കയുടെ വാഹനം കടന്നു പോകുമ്പോൾ റോഡരികിൽ ചിലർ മോഡി അനുകൂല മുദ്രാവാക്യം വിളിക്കുകയായിരുന്നു.ഉടൻ വാഹനം നിർത്തിച്ച് പ്രിയങ്ക ഇറങ്ങി ചെന്ന് ബിജെപി പ്രവർത്തകർക്ക് കൈ കൊടുക്കുകയായിരുന്നു.

കൈകൊടുത്തെന്ന് മാത്രമല്ല ബിജെപിക്ക് വിജയാശംസകളും പ്രിയങ്ക നേർന്നു.ഒന്നമ്പരന്ന ബിജെപി പ്രവർത്തകർ തിരിച്ചും വിജയാംശസകൾ നേർന്നു മധ്യപ്രദേശിലെ പ്രിയങ്കയുടെ ആദ്യ റോഡ് ഷോയിൽ പങ്കെടുക്കാൻ സ്ത്രീകളടക്കം വൻ ജനക്കൂട്ടമാണ് എത്തിയത്.ഇൻഡോറിലും ഉജ്ജയിനിയിലും പ്രിയങ്കയുടെ റോഡ് ഷോ ഉണ്ടായിരുന്നു,

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close