Cover StoryFrom the EditorNationalNews

യുപിയിൽ ബിജെപിക്കെതിരെ അടിയൊ‍ഴുക്ക് ,അത് പാർട്ടിയെ കട പു‍ഴക്കുന്ന ഭൂകമ്പം തന്നെയാണ്

ബിജെപിക്കെതിരെ യുപിയിൽ അടിയൊ‍ഴുക്കുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ ഒന്നടങ്കം വിലയിരുത്തിയ ഒന്നാണ്.ഇരട്ട ഭരണവിരുദ്ധ വികാരമാണ് യുപിയിൽ ബിജെപി നേരിടുന്നത്.മാത്രമല്ല മഹാസഖ്യത്തിലൂടെ എസ്പിയും ബിഎസ്പിയും ത്രികോണ മത്സരത്തിലൂടെ കോൺഗ്രസും ബിജെപിയെ ഉന്നമിടുന്നു.ഇത്തവണ ഉത്തർപ്രദേശിൽ ബിജെപിയെ കാത്തിരിക്കുന്നത് ഭൂകമ്പമാണെന്നർത്ഥം.

2014ൽ ആകെയുളള 80 സീറ്റിൽ 73 സീറ്റും 41 ശതമാനം വോട്ടുമാണ് ബിജെപി നേടിയത്.2017ൽ 325 സീറ്റ് നേടി നിയമസഭയിൽ മൃഗീയ ഭൂരിപക്ഷവും ബിജെപി നേടി.എന്നാൽ ഇത്തവണ ഈ പ്രവണതയുണ്ടാവില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

എസ്പി-ബിഎസ്പി-ആർഎൽഡി പാർട്ടികൾ ഉൾപ്പെടുന്ന മഹാസഖ്യം 40 മുതൽ 55 സീറ്റ് വരെ നേടാമെന്നാണ് വിലയിരുത്തൽ.15നും 25 നും ഇടയിൽ ബിജെപി നിലനിർത്തും.കോൺഗ്രസ് 5 മുതൽ 9 വരേയും നേടാം.

എന്നാൽ ബിജെപിയെ കുരുക്കിലാക്കുന്ന ഒരു കണക്ക് വോട്ടു ശതമാനത്തിൽ വൻ ഇടിവുണ്ടാകുമെന്നതാണ്.3 മുതൽ 5 ശതമാനം വരെ ഇടിവ് വോട്ടുശതമാനത്തിൽ ഉണ്ടാകാം.2014ൽ ബിജെപിക്ക് യുപിയിൽ നേട്ടമുണ്ടാക്കിയത് അമിത് ഷായുടെ തന്ത്രമായിരുന്നു.യാദവരല്ലാത്ത ഒബിസി വിഭാഗങ്ങളേയും ജാതവരല്ലാത്ത ദളിത് വിഭാഗങ്ങളേയും അമിത് ഷാ ബിജെപിക്ക് കീ‍ഴിൽ അണിനിരത്തി.ഈ വിഭാഗങ്ങൾക്ക് പാർട്ടിയിലും സ്ഥാനാർത്ഥി പട്ടികയിലും പ്രാതിനിധ്യം നൽകിയായിരുന്നു അത്.ഇതോടൊപ്പം സവർണ വോട്ടുകൾ കൂടി ചേർന്നതോടെ ബിജെപി തകർക്കാൻ ആകാത്ത ശക്തിയായി.

എന്നാൽ നരേന്ദ്രമോഡി കേന്ദ്രത്തിലൂം യോഗി ആദിത്യനാഥ് സംസ്ഥാനത്തും ഭരണം തുടർന്നതോടെ എംപിമാർക്ക് ഡൽഹിയിലും ലഖ്നൗവിലും വലിയ പിടിപാടില്ലാതായി.സംസ്ഥാന ഭരണത്തിൽ താക്കൂർ വിഭാഗത്തിനുണ്ടായ മേൽക്കൈ ബ്രാഹ്മണർക്ക് വരെ അതൃപതിയുണ്ടാക്കി.സിറ്റിംഗ് എംപിമാരെ മാറ്റി നിർത്തിയത് വിജയ സാധ്യത കൂട്ടുകയല്ല മറിച്ച് കുറയ്ക്കുകയാണ് ുമ്ടായത്.

കുർമികളിലും കുശ്വാഹയിലും ഉൾപ്പെട്ട ഒരു വിഭാഗം ഇത്തവണ ബിജെപിയെ പിന്തുണച്ചില്ലെന്നാണ് സൂചന.വോട്ടിംഗ് ശതമാനം വെച്ച് കണക്കുകൂട്ടിയാൽ ഈ വിഭാഗങ്ങൾ മഹാസഖ്യത്തിന് അനുകൂലമായി ചിന്തിച്ചുവെന്ന് വേണം മനസിലാക്കാൻ.നിഷാദ് സമുദായത്തിലും ബിജെപി വിരുദ്ധ വികാരം ഉണ്ടായതായാണ് സൂചന.

അയോധ്യ പ്രശ്നം പണ്ടേ പോലെ യുപിയിൽ ഫലിക്കുന്നില്ല.അഞ്ച് വർഷമ മോഡിയും രണ്ട് വർഷം യോഗി ആദിത്യനാഥും ഭരിച്ചിട്ടും ക്ഷേത്ര നിർമ്മാണത്തിൽ പുരോഗതിയെന്ത് എന്ന ചോദ്യം ഉയരുന്നുണ്ട്.

ഇനി സ്ത്രീകളുടെ കാര്യത്തിലേക്ക് വരാം.സദ്ഭരണം പ്രതീക്ഷിച്ച് ജാതിയോ മതമോ നോക്കാതെ സ്ത്രീകൾ 2014ൽ നരേന്ദ്രമോഡിയെ പിന്തുണച്ചു.എന്നാൽ കറൻസി നിരോധനം ഇവർക്ക് കിട്ടിയ ഇരുട്ടടിയായിരുന്നു.ചെറിയ ചെറിയ സമ്പാദ്യങ്ങൾ സ്വരുക്കൂട്ടി വെച്ചിരുന്ന സ്ത്രീകൾ അക്ഷരാർത്ഥത്തിൽ ഞെട്ടി.

ഉത്തർപ്രദേശിലെ ഗ്രാമീണ മേഖലയിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കൾ എരിതീയിൽ എണ്ണയൊ‍ഴിച്ചു.വലിയ പരസ്യം നൽകിയ പദ്ധതികൾ അടിത്തട്ടിലെത്താതെ പോയത് സ്ത്രീകളെ മോഡി സർക്കാരിന്‍റെ ശത്രുപട്ടികയിലേക്കെത്തിച്ചു.

മുസ്ലീങ്ങളിലും വലി രോഷമാണ് ഉണ്ടായിരിക്കുന്നത്.ഈ രോഷത്തിന്‍റെ പ്രതിഫലനമാകണം മുസ്ലീം മേഖലകളിൽ വോട്ട് ശതമാനം വർധിച്ചത്.ഇതാദ്യമായി യാദവരും ദളിതരും ഒന്നിച്ചതും മായാവതി പ്രധാനമന്ത്രിയാകുമെന്ന പ്രതീക്ഷയുമെല്ലാം യുപിയിൽ ബിജെപിയെ തിരിഞ്ഞു കൊത്തുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close