Cover StoryLifeMovies

ഗോവിന്ദ് നിങ്ങൾ അടിപൊളിയെന്ന് ഐശ്വര്യ ലക്ഷ്മി,പൗർണമി കുറച്ച് ആസിഡ് എടുക്കട്ടെയെന്ന് ആസിഫ് അലി

മനു അശോകന്‍റെ സംവിധാനത്തിൽ പിറന്ന ഉയരെ എന്ന സിനിമയിൽ പാർവതിയുടേതിന് തുല്യമായ വേഷമായിരുന്നു ആസിഫ് അലിയുടേത്.വില്ലൻ സ്വഭാവമുളള ഗോവിന്ദ് എന്ന കഥാപാത്രത്തെ ആസിഫ് മികച്ചതാക്കുകയും ചെയ്തു.

ഉയരെയുടെ പുതിയ പോസ്റ്റർ ക‍ഴിഞ്ഞ ദിവസം ആസിഫ് അലി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.ഈ പോസ്റ്റിന് കീ‍ഴിൽ കമന്‍റുമായി നടി ഐശ്വര്യ ലക്ഷ്മിയെത്തി.ഗോവിന്ദ് നിങ്ങൾ അടിപൊളിയായിട്ടുണ്ട് എന്നായിരുന്നു ഐശ്വര്യയുടെ കമന്‍റ്.ഇതിന് മറുപടിയായി പൗർണമി കുറച്ച് ആസിഡ് എടുക്കട്ടെയെന്നാണ് ആസിഫ് കുറിച്ചത്.

വിജയ് സൂപ്പറും പൗർണമിയും എന്ന ചിത്രത്തിൽ ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും ഒരുമിച്ച് അഭിനയിച്ചു.ആ സിനിമയിൽ ഐശ്വര്യയുടെ കഥാപാത്രത്തിന്‍റെ പേര് പൗർണമിയെന്നായിരുന്നു.ഉയരെ സിനിമയുടെ വിഷയം ആസിഡ് ആക്രമണമായിരുന്നു.ഇതുരണ്ടും കോർത്തിണക്കിയുളള ഇരുവരുടേയും കമന്‍റുകൾ ആരാധകർ ഏറ്റെടുത്തു ക‍ഴിഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close