Cover StoryFrom the EditorNationalNews

ലോക് സഭാ തെരഞ്ഞെടുപ്പ് :ഉയർന്ന പോളിംഗ് ശതമാനത്തിൽ പ്രതീക്ഷ അർപ്പിച്ച് കോൺഗ്രസ്‌

ഹിന്ദി ഹൃദയ ഭൂമിയില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ വീണ്ടും പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്താമായി കഴിഞ്ഞ അഞ്ച് ഘട്ടത്തിലും റെക്കോഡ് പോളിങ്ങാണ് ഇവിടങ്ങളില്‍ നടന്നത്. ഇത് കോണ്‍ഗ്രസിന് അനുകൂലമാക്കും കാര്യങ്ങള്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്. ബിജെപിയില്‍ നിന്നും കോണ്‍ഗ്രസ് പിടിച്ചെടുത്ത മധ്യപ്രദേശിലും രാജസ്ഥാനിലും അഞ്ചാം ഘട്ട തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ഈ രണ്ട് സംസ്ഥാനങ്ങളിലുമായി ആകെ 54 ലോക്‌സഭ സീറ്റുകളാണുള്ളത്. അഞ്ചാം ഘട്ട വോട്ടെടുപ്പില്‍ ഉള്‍പ്പെടെ ഏറ്റവും ഉയര്‍ന്ന ശതമാനം പോളിങ്ങാണ് രണ്ട് സംസ്ഥാനങ്ങളിലും രേഖപ്പെടുത്തിയത്.

മധ്യപ്രദേശില്‍ 75.6 ശതമാനം ആണ് പോളിങ്ങ് രേഖപ്പെടുത്തിയത്. രാജസ്ഥാനിലാകട്ടെ 72.6 ശതമാനവും. കോണ്‍ഗ്രസിന് വന്‍ വിജയം സമ്മാനിച്ച 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഇതിന് തുല്യമായ രീതിയില്‍ പോളിങ്ങ് ശതമാനം ആദ്യമായി ഉയര്‍ന്നത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വളരെ കുറഞ്ഞ പോളിങ്ങാണ് രേഖപ്പെടുത്തിയത്. മോദി പ്രഭാവത്തില്‍ ഈ രണ്ട് സംസ്ഥാനങ്ങളും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം നിന്നു. അതേസമയം കോണ്‍ഗ്രസിന്റേയും മറ്റ് പ്രാദേശിക പാര്‍ട്ടികളുടേയും വോട്ട് ശതമാനം കുത്തനെ ഇടിഞ്ഞു. കാര്യങ്ങള്‍ മാറി മറിഞ്ഞെന്നാണ് കണക്കുകള്‍ ഇപ്പോള്‍ സൂചിപ്പിക്കുന്നത്. പോളിങ്ങ് ഉയര്‍ന്നത് ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള ശക്തമായ മത്സരത്തിന്റ സൂചനയാണ് നല്‍കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

2013 ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിക്കൊപ്പമായിരുന്നു വിജയം. ഇത് 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിച്ചു. ബിജെപി കോട്ടകളില്‍ കടുത്ത ഭരണവിരുദ്ധ വികാരവും, ഗ്രാമീണ മേഖലയില്‍ മോദിക്കെിരെയുള്ള വികാരവും ശക്തമായി ബാധിച്ചെന്നാണ് വിലയിരുത്തപ്പെടുന്നത്. 2014 നെ അപേക്ഷിച്ച് നോക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ വോട്ട് വിഹിതമാണ് കൂടുതലായി ഇവിടങ്ങളില്‍ ഉയര്‍ന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close