LifeSpecial

പാമ്പുകളെ പേടിക്കാതെ പ്രിയങ്ക ഗാന്ധി

ഉത്തര്‍ പ്രദേശില്‍ പ്രചാരണത്തിനെത്തിയ പ്രിയങ്കാ ഗാന്ധി പാമ്പാട്ടികളെ കണ്ടപ്പോള്‍ അവരെ അടുക്കലേയ്ക്ക് വിളിച്ചുവരുത്തുകയും പാമ്പുകളെ കൈയ്യിലെടുക്കുകയും ചെയ്തു. പലരും ശ്രദ്ധിക്കണമെന്ന് പ്രിയങ്കയോട് ആവശ്യപ്പെട്ടുവെങ്കിലും  യാതൊരു പ്രശ്നവുമില്ലെന്നായിരുന്നു  പ്രിയങ്കയുടെ മറുപടി.   പാമ്പുകളെ കുറിച്ചും അവയുടെ സ്വഭാവത്തെ പറ്റിയുമെല്ലാം പ്രിയങ്ക പാമ്പാട്ടികളോട് ചോദിച്ചറിഞ്ഞു. അതിനിടെയാണ് പാമ്പുകളെ കൈയ്യിലെടുത്തത്.

ഇഴഞ്ഞുതുടങ്ങിയ ഒരു പാമ്പിനെ പ്രിയങ്ക പിടിക്കുകയും ചെയ്തു.ഒടുവില്‍ പാമ്പുകളെ പിടിച്ച് കുട്ടയിലാക്കുന്ന വേളയില്‍ പ്രിയങ്ക പാമ്പാട്ടികളെ സഹായിക്കുകയും ചെയ്തു. ഇതിന്റ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. അതിന് ശേഷം പ്രിയങ്ക ജനങ്ങളുടെ ആവശ്യങ്ങള്‍ എന്തൊക്കെയാണെന്ന്  ജനങ്ങളോട് ചോദിച്ചറിഞ്ഞു. കഴിഞ്ഞ രണ്ടുദിവസമായി അമേഠിയിലും റായ്ബറേലിയിലുമാണ് പ്രിയങ്ക പ്രചാരണം നടത്തുന്നത്.  കഴിഞ്ഞ 15 വര്‍ഷമായി തന്റെ അമ്മ സോണിയാ ഗാന്ധി റായ്ബറേലി എംപിയാണെന്നും അവര്‍ നടത്തിയ വികസനങ്ങള്‍ മികച്ചതാണെന്നും പ്രിയങ്ക പറഞ്ഞു. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ ആര്‍ക്കും മാതൃകയാക്കാമെന്നും പ്രിയങ്ക പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close