Cover StoryFrom the EditorNationalNews

പച്ചക്കൊടിയോടു കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിന് അലർജി

വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിങ്. ഇന്ത്യയില്‍ പച്ചക്കൊടി നിരോധിക്കണമെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന. പച്ചക്കൊടി വിദ്വേഷത്തിന്റെ നിറമാണെന്നും അദ്ദേഹം പറഞ്ഞു. വയനാടില്‍ മത്സരിക്കുന്ന രാഹുല്‍ ഗാന്ധിക്കെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. ഇന്ത്യയെ മതാടിസ്ഥാനത്തില്‍ വിഭജിക്കുന്നതിന്റെ ഭാഗമായാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതെന്നും ഗിരിരാജ് സിങ് ആരോപിച്ചു. രാഹുല്‍ നാമ നിര്‍ദ്ദേശപ്പത്രിക സമര്‍പ്പിക്കുമ്പോള്‍ തന്നെ അദ്ദേഹം ഇന്ത്യക്കാരനാണോ പാകിസ്ഥാനിയാണോ എന്ന് സംശയം ജനിപ്പിക്കുന്ന രീതിയില്‍ ഉള്ളതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷങ്ങളുടെ നിര്‍വ്വചനം മാറ്റിയെഴുതും എന്നതായിരിക്കും രാഹുല്‍ ഗാന്ധി ഇനി വാഗ്ദാനം നല്‍കാന്‍ പോകുന്നതെന്ന് പറഞ്ഞ അദ്ദേഹം കനയ്യകുമാറിനു വേണ്ടി രാജ്യ വിരുദ്ധശക്തികള്‍ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നും കുറ്റപ്പെടുത്തി. ഗിരിരാജ് സിങിനെതിരെ ബിഹാറില്‍ കനയ്യകുമാറാണ് മത്സരിക്കുന്നത്. ലാലു പ്രസാദ് യാദവ് മണ്ഡലത്തിലെ വികസനം ആകെ താറുമാറാക്കിയിരിക്കുകയാണെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close