Cover StoryFrom the EditorNationalNews

ഹാർദിക് പട്ടേലിനെ മർദിച്ചതിനു പിന്നിൽ ബിജെപി, ആരോപണം ശക്തമാക്കി കോൺഗ്രസ്‌

ഗുജറാത്തിലെ സുരേന്ദര്‍ നഗറില്‍ തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനിടെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവായ ഹര്‍ദ്ദിക് പാട്ടീലിന് ഒരു വ്യക്തിയില്‍ നിന്നും മര്‍ദ്ദനമേറ്റിരുന്നു. പാര്‍ട്ടിയുടെ ജില്ലാ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന ജന്‍ ആക്രോശ് സഭ മീറ്റിങ്ങിനിടെ വേദിയിലേയ്ക്ക് കയറിവന്നയാള്‍ ഹര്‍ദ്ദിക് പട്ടേലിന്റെ മുഖത്ത് അടിക്കുകയായിരുന്നു. തരുണ്‍ ഗജ്ജര്‍ എന്ന വ്യക്തിയായിരുന്നു ഹര്‍ദ്ദിക് പട്ടേലിനെതിരെ ആക്രമണം നടത്തിയത്. രാഹുല്‍ ഗാന്ധി അയച്ചയാളാണ് പട്ടേലിനെതിരെ ആക്രമണം നടത്തിയതെന്നായിരുന്നു ബി ജെ പി പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ചത്.

തരുണ്‍ ഗജ്ജാറിനോട് സാമ്യമുള്ള ഒരു വ്യക്തി രാഹുല്‍ ഗാന്ധിയോടൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു ഹര്‍ദ്ദിക്ക് പട്ടേലിനെ മര്‍ദ്ദിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന ആരോപണം ബിജെപി അനുകൂലികള്‍ ശക്തമാക്കിയത്. ചൗക്കിദാര്‍ അമിത് തോമര്‍ എന്ന പേരിലുള്ള ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നുമാണ് ഇങ്ങനെ ഒരു ആക്ഷേപം ആദ്യം വന്നത്. രണ്ടു ചിത്രങ്ങളും പങ്കുവെച്ച് ഇങ്ങനെയൊരു നാടകം നടക്കും എന്ന് നേരത്തേ തോന്നിയിരുന്നു എന്ന അടിക്കുറിപ്പോടെയാണ് ഇയാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഹാര്‍ദിക്ക് പട്ടേലിന് മാധ്യമശ്രദ്ധ കിട്ടാന്‍ വേണ്ടി രാഹുല്‍ ഗാന്ധിയും കൂടി അറിഞ്ഞു കൊണ്ടുള്ള ഒരു നാടകം ഗുജറാത്തിലെ കോണ്‍ഗ്രസ് കളിക്കുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ ബി ജെ പിയുടെ ഈ വാദത്തെ പൊളിച്ചടുക്കി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് .

അതേസമയം രാഹുല്‍ ഗാന്ധിയോടൊപ്പം നില്‍ക്കുന്നത് തരുണ്‍ ഗജ്ജര്‍ അല്ലെന്നും.അത് അനുഗ്രഹ് നാരായണ്‍ സിംഗ് എന്ന ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് നേതാവാണെന്നുമാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്. എന്നാല്‍ ഇതിന് ബിജെപി ആണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. പട്ടീദാര്‍ സമര നായകന് നേരത്തെ തന്നെ ബിജെപി ഭീഷണിയുണ്ടായിരുന്നെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close