Cover StoryFrom the EditorNationalNews

സഖ്യം വേണ്ടെന്ന് വച്ചതിനു പിന്നാലെ ആം ആദ്മി പാർട്ടിയിൽ നിന്ന് കോൺഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക്

ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ സഖ്യമുണ്ടാകില്ലെന്ന് ഉറപ്പായതിന് തൊട്ടു പിന്നാലെ എഎപിയില്‍ നിന്ന് നേതാക്കള്‍ കൂട്ടത്തോടെ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. എഎപിക്ക് പുറമെ പിഇപി എന്ന പ്രാദേശിക പാര്‍ട്ടിയിലെ നേതാക്കളും കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്. പഞ്ചാബിലാണ് കോണ്‍ഗ്രസിന് നേട്ടമുണ്ടാകുന്ന നേതാക്കളുടെ കൂറുമാറ്റം സംഭവിച്ചിരിക്കുന്നത്. സുഖ്പാല്‍ സിങ് ഖൈറ നേതൃത്വം നല്‍കുന്ന പഞ്ചാബി ഏകതാ പാര്‍ട്ടിയുടെ നേതാക്കളും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇതിനെല്ലാം പുറമെ ബിഎസ്പിയില്‍ നിന്നും നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്. ബിഎസ്പി നേതാവ് മോഹന്‍ ലാല്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങിനെ നേരിട്ട് കണ്ടാണ് കോണ്‍ഗ്രസ് അംഗത്വമെടുത്തത്.

ബിഎസ്പിയുടെ പഞ്ചാബ് മുന്‍ അധ്യക്ഷന്‍ ഗുരുലാല്‍ സൈല, 2017ല്‍ ബംങ്കയില്‍ ബിഎസ്പിക്ക് വേണ്ടി മല്‍സരിച്ച രജീന്ദര്‍ സിങ് എന്നിവരും കോണ്‍ഗ്രസ് അംഗത്വമെടുത്തു. ചണ്ഡീഗഡില്‍ ഇവര്‍ക്ക് പ്രത്യേകം സ്വീകരണം കോണ്‍ഗ്രസ് നല്‍കിയിരുന്നു. നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടിയില്‍ ചേരുന്നത്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസിന് കൂടുതല്‍ നേട്ടമാകുമെന്ന് പാര്‍ട്ടി നേതൃത്വം പ്രതികരിച്ചു. പ്രതിപക്ഷ പാര്‍ട്ടികളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടമായി എന്നതിന്റെ തെളിവാണിതൊണ് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് വ്യക്തമാക്കിയത്. പ്രതിപക്ഷത്തിന് കൃത്യമായ അജണ്ടകളില്ലെന്നും, കോണ്‍ഗ്രസിന്റെത് വികസന അജണ്ടകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദില്ലിയില്‍ മാത്രം സഖ്യം മതി എന്നാണ് കോണ്‍ഗ്രസ് നിലപാട്. ദില്ലിയില്‍ ഏഴ് സീറ്റാണുള്ളത്. എന്നാല്‍ എഎപി പറയുന്നത് നാല് സംസ്ഥാനങ്ങളിലെ 33 സീറ്റുകളില്‍ സഖ്യം വേണമെന്നാണ്. ഇതാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള തര്‍ക്കവിഷയം. എഎപിയുടെ നിര്‍ദേശം ദില്ലി, ഹരിയാണ, പഞ്ചാബ്, ഗോവ എന്നീ സംസ്ഥാനങ്ങളിലും ഛണ്ഡീഗഡിലും സഖ്യം വേണമെന്നും ഇവിടെയുള്ള 33 മണ്ഡലങ്ങളില്‍ സഖ്യമുണ്ടാക്കിയാല്‍ ഇരുകക്ഷികള്‍ക്കും വന്‍ വിജയം നേടാമെന്നും എഎപി പറയുന്നു. തങ്ങള്‍ നിര്‍ദേശിച്ചിരിക്കുന്ന 33 സീറ്റുകളില്‍ 23ലും കഴിഞ്ഞതവണ ബിജെപിയാണ് ജയിച്ചതെന്നും എഎപി നേതാക്കള്‍ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close