Cover StoryFrom the EditorNationalNews

കോൺഗ്രസുമായി ഇനി സഖ്യ ചർച്ചക്കില്ലെന്നു ആം ആദ്മി പാർട്ടി

ഡല്‍ഹിയില്‍ കോണ്‍ഗ്രസുമായി സഖ്യം സംബന്ധിച്ച് അവസാന പ്രതീക്ഷയും അസ്തമിച്ചെന്ന് ആം ആദ്മി പാര്‍ട്ടി. സഖ്യ സാധ്യതകള്‍ കോണ്‍ഗ്രസ് ഇല്ലാതാക്കുകയായിരുന്നെന്ന് പാര്‍ട്ടി ആരോപിച്ചു. കോണ്‍ഗ്രസിന് കാര്യമായ സ്വാധീനമില്ലാത്ത ഡല്‍ഹിയില്‍ അവര്‍ നാല് സീറ്റ് ആവശ്യപ്പെട്ടെന്നും, പഞ്ചാബില്‍ 20 എം.എല്‍.എമാരും നാല് എം.പിമാരുമുള്ള ആം ആദ്മിക്ക് ഒരു സീറ്റുപോലും ചര്‍ച്ചയില്‍ കോണ്‍ഗ്രസ് അനുവദിച്ചില്ലെന്നും ആം ആദ്മി നേതാവ് മനീഷ് സിസോദിയ വ്യക്തമാക്കി.

ഹരിയാനയില്‍ കോണ്‍ഗ്രസിന് ആറും, ജനായക് ജനതാ പാര്‍ട്ടിക്ക് മൂന്നും, ആം ആദ്മി പാര്‍ട്ടിക്ക് ഒരു സീറ്റുമെന്ന ധാരണയോടും കോണ്‍ഗ്രസ് അനുകൂലമായി പ്രതികരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ പാര്‍ട്ടി സ്ഥാനാര്‍ഥികളെ വൈകാതെ പ്രഖ്യാപിക്കുമെന്നും , കോണ്‍ഗ്രസുമായി ഇനി യാതൊരുവിധ സഖ്യ ചര്‍ച്ചകള്‍ക്കുമില്ലെന്നും മനീഷ് സിസോദിയ കൂട്ടിച്ചേര്‍ത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close