Uncategorized

രാഹുൽ കൈവിടില്ലെന്ന് ഉച്ചത്തിൽ പറഞ്ഞ് വികാരനിർഭരയായി പ്രിയങ്ക ഗാന്ധി

മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധിക്ക് വോട്ടുതേടി വയനാട്ടിലെത്തിയ പ്രിയങ്കാ ഗാന്ധി്. മോദി സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിച്ചുവെന്ന് രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുന്നതിനിടെ പ്രിയങ്ക രൂക്ഷവിമര്‍ശനം നടത്തി.

കഴിഞ്ഞ അഞ്ച് വര്‍ഷമായി രാജ്യം ഭരിക്കുന്ന ബി.ജെ.പി വിഭജിക്കല്‍ മാത്രമാണ് ചെയ്തതെന്നും ഇന്ത്യ എന്തിനുവേണ്ടി നിലകൊള്ളുന്നുവോ അതില്ലാതാക്കാനാണ് ബി.ജെ.പി ശ്രമിച്ചതെന്നും പ്രിയങ്ക പറഞ്ഞു. അതേസമയം മോദി ഭരണത്തെക്കുറിച്ച് താറടിച്ച പ്രിയങ്ക പ്രധാന എതിരാളികളായ എല്‍ഡിഎഫിനെക്കുറിച്ച് പ്രസംഗത്തില്‍ പരാമര്‍ശിച്ചതേ ഇല്ല. ബിജെപിയെ പോലെയല്ല ജനങ്ങളെ ശാക്തീകരിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.ജനകീയ പദ്ധതികള്‍ ബിജെപി ഇല്ലാതാക്കി. രാഹുല്‍ ഗാന്ധിയെ തെറ്റായി ചിത്രീകരിക്കാന്‍ ശ്രമിച്ചു. രാഹുലിന്റെ അമ്മയേയും അച്ഛനേയും മുത്തശ്ശിയേയും അപമാനിച്ച് കൊണ്ടേയിരിക്കുന്നു. അതിലൊന്നും അവന്‍ തളരുമെന്ന് ആരും കരുതേണ്ട. എല്ലാ മതങ്ങളേയും രാഹുല്‍ ആഴത്തില്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്. ഹിന്ദുത്വത്തിന്റെ കാവല്‍ക്കാരെന്ന് പറഞ്ഞ് നടക്കുന്നവരേക്കാള്‍ ഹിന്ദുത്വത്തിന്റെ ധര്‍മ്മത്തെ കുറിച്ച് രാഹുലിനറിയാമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close