Cover StoryFrom the EditorNationalNews

പഞ്ചാബിൽ ഒറ്റ ദിവസം കൊണ്ട് കോൺഗ്രസിൽ എത്തിയത് മൂന്ന് പ്രമുഖർ

പഞ്ചാബില്‍ ഒറ്റ ദിവസം കൊണ്ട് മൂന്ന് പ്രമുഖ നേതാക്കളാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മുന്‍ ബിഎസ്പി സംസ്ഥാന അധ്യക്ഷനായ ഗുര്‍ലാല്‍ സാലിയ മറ്റ് നേതാക്കളായ മോഹന്‍ ലാല്‍ , രാജീന്ദര്‍ സിങ്ങ് എന്നിവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ സാന്നിധ്യത്തിലാണ് നേതാക്കളുടെ കോണ്‍ഗ്രസ് പ്രവേശം. മുന്‍ ശിരോമണി അകാലി ദള്‍ നേതാവും എംഎല്‍എയുമായ മോഹല്‍ ലാല്‍ മുന്‍ ബിജെപി മന്ത്രി ചൗധരി സ്വര്‍ണ രാമന്റെ മകനാണ്. 2016 ല്‍ അസംബ്ലി തിരഞ്ഞെടുപ്പ് വേളയില്‍ മോഹന്‍ ലാല്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. 1997-2002 കാലഘട്ടത്തില്‍ ശിരോമണി അകാല്‍ദളിന്റെ എംഎല്‍എയായിരുന്നു മോഹന്‍ ലാല്‍. എന്നാല്‍ 2002 ല്‍ മോഹന്‍ ലാലിന് പാര്‍ട്ടി സീറ്റ് നിഷേധിച്ചു. ഇതോടെ അദ്ദേഹം ബിജെപിയോട് ഇടയുകയായിരുന്നു.
ബിഎസ്പിയില്‍ നേതാക്കള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്നാണ് മോഹന്‍ ലാലിന്റെ ആരോപണം.

നേരത്തേ തന്നെ സംസ്ഥനാത്ത് എന്‍ഡിഎ വിട്ട് നിരവധി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. പഞ്ചാബിലെ ബിജെപിയുടെ സഖ്യകക്ഷിയായ ശിരോമണി അകാലി ദളിന്റെ മുതിര്‍ന്ന നേതാവും ഫിറോസാപൂര്‍ മണ്ഡലത്തിലെ സിറ്റിങ് എംപിയുമായി ഷേര്‍ സിംഗ് ഗുബായയാണ് ആദ്യം കോണ്‍ഗ്രസില്‍ എത്തിയത്.

2014 ല്‍ 13 ല്‍ മൂന്ന് സീറ്റുകളില്‍ മാത്രമായിരുന്നു പഞ്ചാബില്‍ കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിഞ്ഞത്. എന്‍ഡിഎയില്‍ ശിരോമണി അകാലിദള്‍ നാല് സീറ്റ് നേടിയപ്പോള്‍ ബിജെപി രണ്ട് സീറ്റ് കരസ്ഥമാക്കി. അതേസമയം 2017 ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ വിജയം വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കാന്‍ കഴിയുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close