Cover StoryFrom the EditorNationalNews

വിഷയം പാർട്ടി ഗുണ്ടകളെ സംരക്ഷിച്ചതല്ല, ഊര്മിളക്കു സീറ്റ് നൽകിയത്, പ്രിയങ്ക ശിവസേനയിൽ ചേർന്നതിനെ ചൊല്ലി അഭ്യൂഹം

എഐസിസി വക്താവും മാധ്യമവിഭാഗം കൺവീനറുമായ പ്രിയങ്ക ചതുർവേദി കഴിഞ്ഞ ദിവസം കോൺഗ്രസിൽ നിന്ന് രാജി വച്ചതിനു കാരണം പാർട്ടി ഗുണ്ടകളെ സംരക്ഷിച്ചുവെന്ന ആരോപണം അല്ലെന്ന് അഭ്യൂഹം. ബോളിവുഡ് താരം ഊർമിളക്ക് മുംബൈ നോർത്ത് സീറ്റ് നൽകിയതാണ് പ്രിയങ്കയെ ചൊടിപ്പിച്ചതെന്നാണ് കോൺഗ്രസ്‌ വൃത്തങ്ങളിൽ നിന്നുള്ള സൂചന.

പത്ത് വർഷത്തോളം പാർട്ടിയിൽ പ്രവർത്തിച്ച തനിക്ക് മുംബൈ നോർത്ത് ലഭിക്കുമെന്നാണ് പ്രിയങ്ക പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ദിവസങ്ങൾക്ക് മുമ്പ് പാർട്ടിയിൽ ചേർന്ന ഊര്മിളക്കു ആ സീറ്റ് നൽകുകയായിരുന്നു. ഇക്കാര്യം അവർ കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിലും സൂചിപ്പിച്ചിരുന്നു.

ഊര്മിളക്കു സീറ്റ് ലഭിച്ചപ്പോൾ തന്നെ പ്രിയങ്ക ശിവസേനയുമായി ബന്ധപ്പെട്ടു എന്നാണറിവ്. ഉടൻ നടക്കുന്ന മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ ജയം ഉറപ്പുള്ള സീറ്റ് പ്രിയങ്കയ്ക്ക് ശിവസേന വാഗ്ദാനം ചെയ്തതായാണ് വിവരം.

കോൺഗ്രസിൽ നിന്ന് രാജി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം തന്നെ പ്രിയങ്ക ശിവസേനയിൽ ചേർന്നു. ശിവസേന തലവൻ ഉദ്ധവ് താക്കറെയുടെ വീട്ടിൽ എത്തി വാർത്താസമ്മേളനം വിളിച്ചു ചേർത്താണ് പ്രിയങ്ക ശിവസേനയിൽ ചേരുന്ന കാര്യം പ്രഖ്യാപിച്ചത്.

യൂത്ത് കോൺഗ്രസിലൂടെയാണ് പ്രിയങ്ക രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. തന്റെ പ്രവർത്തനത്തെ പാർട്ടി മാനിക്കുന്നില്ലെന്നും തന്നെ അപമാനിച്ച ഗുണ്ട നേതാക്കളെ പാർട്ടി സംരക്ഷിക്കുകയാണെന്നും പ്രിയങ്ക ആരോപിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close