Cover StoryFrom the EditorNationalNews

താൻ ഇന്ദിരയല്ല,എന്നാൽ അവരെ പോലെ പ്രവർത്തിക്കുന്നു,എളിമയോടെ പ്രിയങ്ക ഗാന്ധി

ഇന്ദിരാഗാന്ധിയുടെ മുന്നിൽ താൻ ഒന്നുമല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.താൻ ഇന്ദിരയല്ല.എന്നാൽ അവരെ പോലെ പ്രവർത്തിക്കുന്നുവെന്ന് പ്രിയങ്ക പറഞ്ഞു.കാൺപൂരിൽ റാലിയിലാണ് പ്രിയങ്കയുടെ പ്രതികരണം.

ജനങ്ങളെ സേവിക്കാനുളള ഇന്ദിരാ ഗാന്ധിയുടെ താത്പര്യം തങ്ങൾക്കറിയാം.അത് തന്‍റേയും രാഹുൽ ഗാന്ധിയുടേയും ഹൃദയത്തിലുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

രണ്ട് തരത്തിൽ സർക്കാരിനെ വ്യാഖ്യാനിക്കാം.ഒന്ന് ജനങ്ങൾക്ക് വേണ്ടിയുളള സർക്കാർ രണ്ട് അധികാരികളുടെ സ്വന്തം താത്പര്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന സർക്കാർ.ബിജെപി സർക്കാരിന് സ്വന്തം പുരോഗതിയിൽ മാത്രമേ താത്പര്യം ഉളളൂ.രാജ്യത്തിന്‍റെ പുരോഗതിയിൽ ബിജെപി സർക്കാരിന് താത്പര്യം ഇല്ലെന്ന് പ്രിയങ്ക വിമർശിച്ചു.വികസനം കൊണ്ടു വരലല്ല വാഗ്ദാനം നൽകുക മാത്രമാണ് ബിജെപി താത്പര്യമെന്നും പ്രിയങ്ക വിവരിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close