Cover StoryFrom the EditorNationalNews

ഞാൻ ശപിച്ചു,അതിന്‍റെ ഫലമായി കർക്കറെ കൊല്ലപ്പെട്ടു,ധീരരക്ത സാക്ഷിയെ അപമാനിച്ച് ബിജെപി സ്ഥാനാർത്ഥി

മാലോഗാവ് കേസിലെ പ്രതിയും ബിജെപി സ്ഥാനാർത്ഥിയുമായ പ്രഗ്യാ സിംഗ് താക്കൂർ ധീരരക്ത സാക്ഷി ഹേമന്ദ് കർക്കറെയെ അപമാനിച്ചു.തന്‍റെ ശാപം മൂലമാണ് കർക്കറെ കൊല്ലപ്പെട്ടതെന്ന പ്രസ്താവനയിലൂടെയാണ് സാധ്വി പ്രഗ്യ രക്തസാക്ഷിയെ അപമാനിച്ചത്.

മുംബൈ ഭീകരാക്രണത്തിനിടെയാണ് ഹേമന്ദ് കർക്കറെ കൊല്ലപ്പെട്ടത്.”ഹേമന്ദ് കർക്കറെ എന്നെ കേസിൽ കുരുക്കി.എന്നോട് വളരെ മോശമായാണ് പെരുമാറിയത്.കുടുംബം തുലയും എന്ന് ഞാൻ ശപിച്ചു.അയാളുെട മരണം കർമ്മഫലം.”സാധ്വി പ്രഗ്യ പറഞ്ഞു.

2008 സെപ്തംബർ 29ലെ മാലേഗാവ് സ്ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെടുകയും 100ലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തു.ഹേമന്ദ് കർക്കറെയായിരുന്നു അന്വേഷണ ഉദ്യോഗസഥൻ.സ്ഫോടനത്തിന് ഉപയോഗിച്ച് ബൈക്ക് ആരുടേത് എന്നായിരുന്നു ഹേമന്ദ് കർക്കറെ അന്വേഷിച്ച പ്രധാന കാര്യങ്ങളിൽ ഒന്ന്.അത് സാധ്വി പ്രഗ്യയുടേതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

സ്ഫോടനം നടത്തിയത് ഹിന്ദു തീവ്രവാദികളാണെന്ന് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ വിഭാഗം കണ്ടെത്തി.എന്നാൽ 2016 മെയിൽ എൻഐഎ സാധ്വി പ്രഗ്യക്ക് ക്ലീൻചിറ്റ് നൽകി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close