Uncategorized

മോഷണം മുതൽ വധശ്രമം വരെ, കെ സുരേന്ദ്രന് 14 ജില്ലകളിലും കേസ്

സ്ഥാനാർത്ഥികൾ കേസ് വിവരങ്ങൾ പത്ര പരസ്യമായി പൊതുജനങ്ങളെ അറിയിക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം കുരുക്കിലാക്കിയത് ബിജെപി നേതാവ് കെ സുരേന്ദ്രനെ. പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർഥി ആണ് കെ സുരേന്ദ്രൻ.

തിരുവനന്തപുരത്ത് 5 കേസും , കൊല്ലത്ത് 68 കേസും, പത്തനംതിട്ടയിൽ 31കേസും , ആലപ്പുഴയിൽ 55 കേസും, കോട്ടയത്ത് 8 കേസും, ഇടുക്കിയിൽ 16 കേസും , എറണാകുളത്ത് 12 കേസും , തൃശൂരിൽ 6 കേസും , പാലക്കാട് ഒരു കേസും , മലപ്പുറത്ത് ഒരു കേസും , കോഴിക്കോട് 2 കേസും , കണ്ണൂരിൽ ഒരു കേസും , വയനാട് ഒരു കേസും , കാസർകോട് 33 കേസും കെ സുരേന്ദ്രന്റെ പേരിൽ ഉണ്ട്.

മൊത്തം 240 കേസുകൾ ആണ് കെ സുരേന്ദ്രന്റെ പേരിൽ ഉള്ളത്. ഇതിൽ വധശ്രമം മുതൽ മോഷണം വരെയുണ്ട്. പൊതുമുതൽ നശിപ്പിക്കൽ, കലാപമുണ്ടാക്കൽ, വീട് തകർക്കൽ, നിരോധനാജ്ഞ ലംഘിക്കൽ, തീവയ്പ്, സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ, ആരാധനാലയം തകർക്കൽ, പൊതുഗതാഗതം നശിപ്പിക്കൽ തുടങ്ങിയവയാണ് മറ്റ് കുറ്റങ്ങൾ.

കെ സുരേന്ദ്രൻ പത്തനംതിട്ടയിൽ   മത്സരിക്കാൻ  സമർപ്പിച്ച നാമനിർദ്ദേശ പത്രികയിൽ അദ്ദേഹത്തിനെതിരെ  ഇരുപത് കേസുകളാണുണ്ടെന്നായിരുന്നു നൽകിയ വിവരം. എന്നാൽ 220 കേസുകളിൽ കൂടി  പ്രതിയാണെന്ന വിവരം പുറത്തുവന്നു. ഇതോടെ
ഇതുംകൂടി ഉൾപ്പെടുത്തി  രണ്ടു സെറ്റ് നാമനിർദ്ദേശ പത്രികകൾ കൂടി നൽകുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close