Cover StoryFrom the EditorNationalNews

ബിജെപിയെ ഞെട്ടിച്ച് ഉത്തർപ്രദേശിൽ കരുത്തരുടെ സംഗമം, മുലായവും മായാവതിയും കാൽ നൂറ്റാണ്ടിനു ശേഷം ഒരു വേദിയിൽ

25 വർഷത്തിന് ശേഷം ആ രാഷ്ട്രീയ അത്ഭുതം ഉത്തർപ്രദേശിൽ സംഭവിച്ചു. ബദ്ധവൈരികളായ മുലായം സിംഗും മായാവതിയും ഒരു തെരഞ്ഞെടുപ്പ് വേദി പങ്കിട്ടു.

ഉത്തർ പ്രദേശിലെ മൈൻപുരിയിൽ തെരഞ്ഞെടുപ്പ് യോഗത്തിൽ ആണ് ഇരുവരും വേദി പങ്കിട്ടത്. ഇവിടെ നിന്നാണ് മുലായം സിംഗ് യാദവ് മത്സരിക്കുന്നത്.

യോഗത്തിൽ രണ്ട് നേതാക്കളും പ്രസംഗിച്ചു. മുലായം ലഘു പ്രസംഗവും മായാവതി കുറച്ചു ദീർഘമായ ഒന്നും നടത്തി. മായാവതിയോടു തന്റെ പ്രസംഗത്തിൽ മുലായം നന്ദിയും പറഞ്ഞു.

തന്റെ അവസരം വന്നപ്പോൾ മായാവതി മുലായത്തെ പ്രശംസ കൊണ്ട് മൂടി. “നിങ്ങൾ മുലായം സിംഗ് യാദവിനെ റെക്കോർഡ് ഭൂരിപക്ഷത്തിൽ വോട്ട് ചെയ്തു ജയിപ്പിക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. ഉത്തർ പ്രദേശിലെ എല്ലാ വിഭാഗങ്ങളുടെയും ഉന്നമനത്തിനായാണ് മുലായത്തിന്റെ കീഴിൽ സമാജ് വാദി പാർട്ടി പ്രവർത്തിക്കുന്നത്. പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും പിന്നാക്കം നിൽക്കുന്നവരുടെയും ഉന്നമനത്തിനായാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. “മായാവതി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close