Cover StoryFrom the EditorNationalNews

സാധ്വി പ്രഗ്യയെ ആദ്യം അറസ്റ്റ് ചെയ്തത് ബിജെപി സർക്കാർ

ഭോപ്പാലിലെ ബിജെപി സ്ഥാനാർഥിയായി സാധ്വി പ്രഗ്യയെ പ്രഖ്യാപിക്കുമ്പോൾ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും ബിജെപി മുതിർന്ന നേതാവുമായ ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞത് രാഷ്ട്രത്തെ രക്ഷിക്കാൻ ജനിച്ച വ്യക്തിയാണ് പ്രഗ്യ എന്നാണ്. ഹിന്ദുക്കളെ താറടിക്കാനുള്ള കോൺഗ്രസ്‌ ശ്രമത്തിന്റെ ഫലമായാണ് പ്രഗ്യ കേസിൽ കുടുങ്ങിയത് എന്നാണ് ചില ബിജെപി നേതാക്കൾ പറഞ്ഞത്. എന്നാൽ കോൺഗ്രസ്‌ സർക്കാർ അല്ല ബിജെപി സർക്കാർ ആണ് സാധ്വി പ്രഗ്യയെ ആദ്യം അറസ്റ്റ് ചെയ്തത് എന്നതാണ് വാസ്തവം.

ഹിന്ദുക്കളെ താറടിക്കാനാണ് പ്രഗ്യയെ അറസ്റ്റ് ചെയ്തത് എന്ന വാദത്തിനു നിദാനമായി ഒരു പരാമർശം പ്രധാനമന്ത്രി നരേന്ദ്രമോഡിയിൽ നിന്ന് പോലും ഉണ്ടായി. ഇതിൽ ഹിന്ദുക്കൾ കോൺഗ്രസിന് മാപ്പ് നൽകില്ല എന്നാണ് നരേന്ദ്രമോഡി പറഞ്ഞത്.

എന്നാൽ ഇതിന്റെ വാസ്തവം എന്താണെന്നു പരിശോധിച്ചാൽ സാധ്വി പ്രഗ്യയെ ഭീകരവാദവുമായി ബന്ധപ്പെട്ട കുറ്റത്തിന് ആദ്യം കേസ് എടുത്ത് അറസ്റ്റ് ചെയ്തത് മധ്യപ്രദേശിലെ ബിജെപി സർക്കാർ ആണ്. ആ സർക്കാരിനെ നയിച്ചിരുന്നതോ ഇന്ന് പ്രഗ്യക്കൊപ്പം വാർത്താസമ്മേളനം നടത്തിയ ചൗഹാനും.

മധ്യപ്രദേശിലെ ദേവസ്‌ ജില്ലയിൽ ആർഎസ്എസ് പ്രവർത്തകൻ സുനിൽ ജോഷിയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് പ്രഗ്യയെയും എട്ടു പേരെയും ചൗഹാൻ സർക്കാരിന് കീഴിലെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. 2008 സെപ്റ്റംബർ 23നായിരുന്നു അറസ്റ്റ്. ഈ സാധ്വി പ്രഗ്യയാണ് ഭോപ്പാലിൽ കോൺഗ്രസ്‌ സ്ഥാനാർഥി ദിഗ്‌വിജയ് സിംഗിനെ ബിജെപി ടിക്കറ്റിൽ നേരിടുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close