Cover StoryFrom the EditorNationalNews

രാഹുൽ പ്രധാനമന്ത്രി ആകുകയാണെങ്കിൽ താൻ അരികിലിരിക്കും, പിന്തുണ വ്യക്തമാക്കി ദേവഗൗഡ

ലോകസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാവുകയാണെങ്കിൽ താൻ അദ്ദേഹത്തിന്റെ അരികിലിരിക്കുമെന്നു ജെഡിഎസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡ. കർണാടകയിലെ തുംകൂറിൽ നിന്ന് ജനവിധി തേടുകയാണ് ദേവഗൗഡ.

പ്രധാനമന്ത്രി ആകാൻ താല്പര്യം ഇല്ല. എന്നാൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചിട്ടില്ല-ദേവഗൗഡ വ്യക്തമാക്കി.

മൂന്ന് വർഷം മുമ്പാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് താൻ പ്രഖ്യാപിച്ചത്. എന്നാൽ വിവിധ കോണുകളിൽ നിന്ന് സമ്മർദ്ദം ഉണ്ടായി. അത് കൊണ്ടാണ് താൻ സ്ഥാനാർഥി ആയതെന്നും ദേവഗൗഡ വിശദീകരിക്കുന്നു.

ചെറിയ പാർട്ടി ആയിട്ടും തങ്ങളെ പിന്തുണക്കാൻ സോണിയ ഗാന്ധി തയ്യാറായി. അതുകൊണ്ട് തന്നെ കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കാൻ തനിക്കു കടമയുണ്ടെന്നും ദേവഗൗഡ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close