Cover StoryFrom the EditorNationalNews

കോൺഗ്രസ്‌ വക്താവ് പ്രിയങ്ക ചതുർവേദി പാർട്ടി വിട്ടു, പ്രിയങ്ക ഇനി ശിവസേനയിൽ

കോൺഗ്രസ്‌ വക്താവ് പ്രിയങ്ക ചതുർവേദി പാർട്ടി വിട്ട് ശിവസേനയിൽ ചേർന്നു. തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചവരെ പാർട്ടിയിൽ തിരികെ എടുത്തതിൽ പ്രതിഷേധിച്ചാണ് പ്രിയങ്ക കോൺഗ്രസ്‌ വിട്ടത്. പാർട്ടിക്കെതിരെ പരസ്യ വിമർശനം ഉന്നയിച്ചതിനു ശേഷമാണ് പ്രിയങ്ക പാർട്ടി വിട്ടത്.

പാർട്ടി വിട്ട പ്രിയങ്ക ശിവസേന തലവൻ ഉദ്ധവ് താക്കറെയുമൊത്ത് വാർത്താസമ്മേളനം നടത്തി. ഇനി ശിവസേനയിൽ പ്രവർത്തിക്കുമെന്ന് പ്രിയങ്ക പ്രഖ്യാപിച്ചു.

തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചവരെ പാർട്ടിയിൽ തിരികെ എടുത്തതിലുള്ള പ്രതിഷേധം പ്രിയങ്ക ട്വിറ്ററിലൂടെയാണ് അറിയിച്ചത്. പാർട്ടിക്ക് വേണ്ടി ചോരയും നീരും ഒഴുക്കിയവരെയാണ് തിരിച്ചെടുത്തത് എന്നാണ് പാർട്ടിയുടെ വിശദീകരണം. ഇതിൽ തനിക്ക് വിഷമം ഉണ്ട് പാർട്ടിക്ക് വേണ്ടി വിമർശനങ്ങളും അപമാനവും താനും ഏറ്റുവാങ്ങിയിട്ടുണ്ട്. എന്നാൽ അതൊന്നും നോക്കാതെ തന്നെ അപമാനിച്ച ആളുകൾക്കാണ് കൂടുതൽ പരിഗണന നൽകുന്നതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close