Cover StoryFrom the EditorNationalNews

കോൺഗ്രസിന് നിർണായക നേട്ടം ഉണ്ടാകുമെന്ന് സർവ്വേ ഫലം

ലോക്‌സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിലേക്ക് കടന്നിരിക്കെ വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങളും വോട്ടിങ് പാറ്റേണും കണക്കിലെടുത്ത് കോണ്‍ഗ്രസ് നടത്തിയ ആഭ്യന്തര സര്‍വ്വേ പ്രകാരം പാര്‍ട്ടിക്ക് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. . ഇപ്പോള്‍ കോണ്‍ഗ്രസുമായി അസ്വാരസ്ങ്ങളുളള തൃണമൂല്‍ കോണ്‍ഗ്രസ്,എസ്പി ബിഎസ്പി കക്ഷികളും തെരഞ്ഞെടുപ്പിന് ശേഷം സഖ്യത്തിന്റെ ഭാഗമാവുമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടല്‍.

തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഏറ്റവും കുറഞ്ഞത് 135-145 സീറ്റുകള്‍ പാര്‍ട്ടിക്ക് മാത്രം ലഭിക്കുമെന്നാണ് ആഭ്യന്തര കണക്കെടുപ്പിലെ സൂചകങ്ങള്‍ വിലയിരുത്തി കോണ്‍ഗ്രസ് കണക്ക്കൂട്ടുന്നത്. പ്രാദേശിക കക്ഷികള്‍ ശക്തമല്ലാത്ത, ബിജെപിയുമായി നേരിട്ട് പോരാട്ടം നടക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തരഖണ്ഡ്, ഹിമാചല്‍, അസം എന്നീ സംസ്ഥാനങ്ങളില്‍ മികച്ച പ്രകടനം നടത്താനായാല്‍ സീറ്റുകള്‍ 160 വരെ എത്തുമെന്നും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു.
ഘടകക്ഷികളുടെ സീറ്റുകള്‍ കൂടി ചേരുന്നതോടെ യുപിഎ യുടെ അംഗസഖ്യ 200-220 വരെയായിരിക്കാം. യുപിഎ മാത്രം ഇത്രയും സീറ്റുകള്‍ നേടുമ്പോള്‍ എന്‍ഡിഎയുടെ പ്രകടനം ഇരുന്നൂറിലും താഴെ പോയേക്കും. അപ്പോള്‍ പ്രാദേശിക കക്ഷികളുടെ നിലപാട് ഏറെ നിര്‍ണ്ണായകമാവും.

എസ്പി, ബിഎസ്പി തൃണമൂല്‍ കോണ്‍ഗ്രസ്, കക്ഷികള്‍ കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമല്ലെങ്കിലും ബിജെപിയുമായി സഹകരിക്കാനുള്ള യാതൊരു സാധ്യതയും കാണുന്നില്ല. ശക്തമായ വിലപേശല്‍ നടത്തുമെങ്കിലും ഈ പാര്‍ട്ടികള്‍ തങ്ങളുമായി സഹകരിക്കാന്‍ തയ്യാറാവുമെന്ന് തന്നെയാണ് കോണ്‍ഗ്രസ് വിശ്വസിക്കുന്നത്. യുപിഎയ്‌ക്കൊപ്പം ഈ കക്ഷികള്‍ കൂടി ചേരുന്നതോടെ കേവല ഭൂരിപക്ഷമായ 272 തികയ്ക്കാമെന്നാണ് കോണ്‍ഗ്രസ് കണക്ക്കൂട്ടല്‍. പാര്‍ട്ടി ദേശീയ നേതൃത്വം നടത്തിയ അവലോകനത്തിന്റെയും സ്വകാര്യ ഏജന്‍സികള്‍ വഴി രാഹുല്‍ ഗാന്ധി നടത്തിയ സര്‍വെയുടേയും അടിസ്ഥാനത്തിലുള്ള കണക്കുകളാണ് ഇവ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close