Cover StoryFrom the EditorNationalNews

ഉത്തർ പ്രദേശിൽ ബിജെപി എംപിയുടെ ചട്ട ലംഘനം

ഉത്തര്‍പ്രദേശില്‍ പാര്‍ട്ടി ചിഹ്നമായ താമരയും കൊണ്ട് പോളിംഗ് ബൂത്തിലെത്തി ബിജെപി എംപി വിവാദത്തില്‍. ബുലന്ധ്ഷെഹര്‍ എംപി കൂടിയായ ഭോലാ സിംഗാണ് പാര്‍ട്ടി ചിഹ്നവുമായി പോളിംഗ് ബൂത്തിലെത്തിയത്. ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ചെങ്കിലും അതൊന്നും ഗൗനിക്കാതെ പോളിംഗ് ബൂത്തില്‍ കയറുകയായിരുന്നു. അതേസമയം ഇയാള്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍

ജില്ലാ ഭരണകൂടം ഭോലാ സിംഗിനെ വീട്ടുതടങ്കലില്‍ വെക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ചട്ടലംഘനമാണ് എംപിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.. ബിജെപിയുടെ താമര ചിഹ്നമുള്ള ഒരു ബാന്‍ഡും ധരിച്ചാണ് ഇയാള്‍ പോളിംഗ് ബൂത്തില്‍ കയറിയത്. വോട്ടര്‍മാരെ വോട്ട് ചെയ്യിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സ്വന്തം പാര്‍ട്ടിയുടെ ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നത് ചട്ട ലംഘനമാണ്.

ഇത് കണക്കിലെടുത്താണ് ഇയാളെ വീട്ടുതടങ്കലില്‍ നിര്‍ത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരുമായി ഭോലാ സിംഗ് പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. എന്നാല്‍ ജില്ലാ മജിസ്ട്രേറ്റാണ് ഒടുവില്‍ അദ്ദേഹത്തെ പോളിംഗ് ബൂത്തില്‍ കയറാന്‍ അനുവദിച്ചത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വന്ന ഒരു വീഡിയോയില്‍ ഇയാള്‍ കൈയ്യില്‍ ധരിച്ച ബാന്‍ഡില്‍ ചിഹ്നമുണ്ടെന്ന് കണ്ടെത്തുകയും, സുരക്ഷാ ഉദ്യോഗസ്ഥര്‍ എംപിക്ക് വഴിയൊരുക്കുന്നതും വീഡിയയോയില്‍ വ്യക്തമാണ്. ഇതോടെ എംപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close