Cover StoryFrom the EditorNationalNews

മോഡിക്കെതിരെ കോൺഗ്രസ്‌, സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ എന്ന് ആരോപണം

പ്രധാനമന്ത്രി നരേന്ദ്രമോദി സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ കൈമാറിയെന്ന് ആരോപണവുമായി കോണ്‍ഗ്രസ്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് നല്‍കിയ സത്യവാങ്മൂലത്തില്‍ നിന്നും വ്യത്യസ്തമാണ് ഇത്തവണ നല്‍കിയ സത്യവാങ്മൂലത്തിലെ വിവരങ്ങളെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയാണ് 2007ലെ അസംബ്ലി തിരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങളും ഇത്തവണത്തെ വിവരങ്ങളും തമ്മില്‍ മാറ്റമുണ്ടെന്ന് പറഞ്ഞിരിക്കുന്നത്.

2007ല്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ നല്‍കിയ വസ്തുവിന്റെ വിവരങ്ങളില്‍ നിന്ന് മാറ്റമുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. 2012ല്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഭൂമിയുടെ വിവരങ്ങള്‍ പങ്ക് വച്ചിരുന്നു. എന്നാല്‍ ഇത്തവണത്തെ സത്യവാങ്മൂലത്തില്‍ അത് രേഖപ്പെടുത്തിയിട്ടില്ലെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിയുടെ സത്യവാങ്മൂലം വിശദമായി പരിശോധിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
എന്നാല്‍ കോണ്‍ഗ്രസ് വ്യാജ വിവരങ്ങള്‍ പങ്കുവെക്കുകയാണെന്നും മോദിക്കെതിരെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും ബിജെപി പറഞ്ഞു. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ് കോണ്‍ഗ്രസെന്നും ഇവയെല്ലാം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അപചയത്തിന്റെ സൂചനയാണെന്നും ബിജെപി കൂട്ടിച്ചേര്‍ത്തു

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close