Cover StoryFrom the EditorNationalNews

ബിജെപി അതികായനെതിരെ മത്സരിക്കുന്നത് ബിജെപി മുൻ എംപിയുടെ ഭാര്യ

കോണ്‍ഗ്രസ് നേതാവ് ശത്രുഘ്ന്‍ സിന്‍ഹയുടെ ഭാര്യ പൂനം സിന്‍ഹ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. ലഖ്നൗവില്‍ കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗിനെതിരെ മത്സരിക്കാനാണ് സാധ്യത. അതേസമയം കോണ്‍ഗ്രസ് പൂനം സിന്‍ഹയ്‌ക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല. മഹാസഖ്യത്തിലെ ധാരണപ്രകാരം ഇവിടെ എസ്പിക്കാണ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാവുക. ഇതിനെ ബിഎസ്പിയും ആര്‍എല്‍ഡിയും പിന്തുണയ്ക്കും.

അതേസമയം പ്രതിപക്ഷ സംയുക്ത സ്ഥാനാര്‍ത്ഥിയായി പൂനം വരുന്നതോടെ മത്സരം ലഖ്നൗവില്‍ കടുക്കുമെന്നുറപ്പാണ്. നേരത്തെ അഖിലേഷ് യാദവിനെ ശത്രുഘ്ന്‍ സിന്‍ഹ കണ്ടതിനെ തുടര്‍ന്നാണ് സ്ഥാനാര്‍ത്ഥിത്വത്തില്‍ ധാരണയായത്. കോണ്‍ഗ്രസ് പിന്തുണയ്ക്കുന്ന സാഹചര്യത്തില്‍ രാജ്നാഥ് സിംഗിന്റെ ജയസാധ്യതയും മങ്ങിയിരിക്കുകയാണ്. കോണ്‍ഗ്രസ് ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ വോട്ടുകള്‍ ഭിന്നിച്ച് പോകാന്‍ സാധ്യതയുണ്ടായിരുന്നു. അഖിലേഷിന്റെ ഭാര്യ ഡിംപിള്‍ യാദവിന്റെ സാന്നിധ്യത്തിലാണ് പൂനം എസ്പിയില്‍ ചേര്‍ന്നത്. പ്രധാനമായും ജാതി വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലത്തില്‍ ബിജെപിക്ക് കടുത്ത ആശങ്കയുണ്ട്. ലഖ്നൗവില്‍ 4 ലക്ഷം കായസ്ത വോട്ടുകളുണ്ട്. 1.3 ലക്ഷം സിന്ധി വോട്ടുകളുമുണ്ട്. ഇതിന് പുറമേ 3.5 ലക്ഷം മുസ്ലീം വോട്ടുകളും നിര്‍ണായകമാണ്. ഇതില്‍ കയസ്ത, സിന്ധി വോട്ടുകളും മുസ്ലീം വോട്ടുകളും പൂനത്തിന് ലഭിക്കാനാണ് സാധ്യത. അതാണ് ബിജെപിക്കുള്ള ആശങ്ക. പൂനം സിന്‍ഹ സിന്ധി വിഭാഗത്തില്‍ നിന്നുള്ള നേതാവാണ്. ശത്രുഘ്നന്‍ സിന്‍ഹ കയസ്ത വിഭാഗമാണ്. ഇത് രണ്ടും അതുകൊണ്ട് ഗുണം ചെയ്യുമെന്നാണ് മഹാസഖ്യത്തിന്റെ വിശ്വാസം. ഏപ്രില്‍ 18ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാണ് പൂനത്തിന്റെ തീരുമാനം. മെയ് ആറിന് അഞ്ചാം ഘട്ട തിരഞ്ഞെടുപ്പിലാണ് ലഖ്നൗവില്‍ പോരാട്ടം നടക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close